‘കുറ്റവാളികളെ പിടികൂടുന്നതിന് പകരം ഇരകളുടെ വീടിന് പൂട്ടിടാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്’; ടെലഗ്രാം
ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പേപ്പർ ചോർച്ച തടയാൻ കേന്ദ്ര സർക്കാർ ടെലഗ്രാം ആപ്പ് നിരോധിച്ച നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കുറ്റവാളികളെ പിടികൂടുന്നതിന് പകരം ഇരകളുടെ വീടിന് പൂട്ടിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം എക്സിലൂടെ പരിഹസിച്ചു. ലക്ഷക്കണക്കിന് വിദ്യാർഥികൾ വർഷങ്ങളായി പഠനാവശ്യങ്ങൾക്കും നോട്‌സ്, ടെസ്റ്റ് സീരീസ്, ചർച്ചകൾ എന്നിവക്കും വേണ്ടി ടെലഗ്രാമിനെയാണ് ആശ്രയിക്കുന്നത്. ഈ സൗകര്യം ഇല്ലാതാക്കുന്നത് പേപ്പർ ചോർച്ചക്കുള്ള പരിഹാരമല്ലെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. പേപ്പർ ചോർച്ച തടയാൻ പേപ്പർ [&Read More