12/06/2026
[fontresizer_tawhidurrahmandear_widget]

Tags :Temple Land Donation

Kerala

മതസൗഹാർദത്തിന് മാതൃകയായി താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് അസ്കർ; ക്ഷേത്രത്തിന് നാഗത്തറ നിർമിക്കാൻ ഭൂമി

തിരൂർ: മതസൗഹാർദത്തിന്റെയും മാനവികതയുടെയും ഉദാത്തമായ മാതൃകയുമായി താനാളൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി.ഒ അസ്കർ. കേരളാധീശ്വരപുരം മൂലക്കൽ ചേന്ദംകുളങ്ങര തണ്ണീർ ഭഗവതീക്ഷേത്രത്തിന് നാഗത്തറ നിർമിക്കാനായി രണ്ടേകാൽ സെന്റ് ഭൂമിയാണ് അദ്ദേഹം സൗജന്യമായി വിട്ടുനൽകിയത്. ഏകദേശം ആറുലക്ഷം രൂപ വിലമതിക്കുന്നതാണ് ഈ ഭൂമി. നാടിന്റെ ഐക്യവും സൗഹൃദവും നിലനിർത്താൻ ഇത്തരം പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും നന്മനിറഞ്ഞ കാര്യങ്ങൾക്കായി എല്ലാവരും മുന്നോട്ടുവരണമെന്നും അസ്കർ പറഞ്ഞു. ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും ഭൂമി ഉപയോഗിക്കുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു. ഭൂമിയുടെ രേഖകൾ ക്ഷേത്രഭാരവാഹി [&Read More