06/03/2026
[fontresizer_tawhidurrahmandear_widget]

Tags :Thiruvananthapuram Corporation

Kerala

‘തിരുവനന്തപുരത്തെ വിജയം ചെറുതല്ല, ജനവിശ്വാസം കാത്ത് മുന്നോട്ടുപോകണം’; ബിജെപി കൗൺസിലർമാരുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: തിരുവനന്തപുരം കോർപറേഷനിൽ ബിജെപി നേടിയ ചരിത്രവിജയത്തെ ഒട്ടും ചെറുതായി കാണുന്നില്ലെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ മുന്നേറ്റം വോട്ടാക്കി മാറ്റണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിച്ചു മുന്നോട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ തിരുവനന്തപുരത്തെ ബിജെപി കൗൺസിലർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മോദി. തിരുവനന്തപുരം കോർപറേഷനിലെ വിജയം കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ജനവിശ്വാസം കാത്തുസൂക്ഷിച്ചു കൊണ്ട് വേണം മുന്നോട്ട് പോകാനെന്നും ജനപ്രതിനിധികളെ [&Read More

Kerala

‘ഫ്‌ളൈറ്റിൽ ഡൽഹിയിൽ പോയി അനാവശ്യമായി പണം കളയുന്നത് ഇഷ്ടമല്ല’; മോദിയെ കാണാൻ പോകാത്തതിൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ബി.ജെ.പി കൗൺസിലർമാർക്കൊപ്പം പോകാത്തതിൽ വിശദീകരണവുമായി മുൻ ഡി.ജി.പിയും കൗൺസിലറുമായ ആർ. ശ്രീലേഖ. ഡൽഹി യാത്ര ഒഴിവാക്കിയത് പാർട്ടിയോടുള്ള അതൃപ്തി കൊണ്ടല്ലെന്നും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്നും അവർ അറിയിച്ചു. അതേസമയം, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ശ്രീലേഖ വ്യക്തമാക്കി. തിരുവനന്തപുരം കോർപറേഷനിൽ ബി.ജെ.പി ചരിത്ര വിജയം നേടിയതിന് പിന്നാലെയാണ് 14 കൗൺസിലർമാർ പ്രധാനമന്ത്രിയെ കാണാൻ ഡൽഹിയിലേക്ക് തിരിച്ചത്. എന്നാൽ, ശ്രീലേഖ ഇവർക്കൊപ്പം തിരിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് വിവാദങ്ങൾ ഉയർന്നത്. ‘കേരള എക്‌സ്പ്രസിലുള്ള [&Read More