22/04/2026
[fontresizer_tawhidurrahmandear_widget]

‘തിരുവനന്തപുരത്തെ വിജയം ചെറുതല്ല, ജനവിശ്വാസം കാത്ത് മുന്നോട്ടുപോകണം’; ബിജെപി കൗൺസിലർമാരുമായി കൂടിക്കാഴ്ച നടത്തി മോദി

 ‘തിരുവനന്തപുരത്തെ വിജയം ചെറുതല്ല, ജനവിശ്വാസം കാത്ത് മുന്നോട്ടുപോകണം’; ബിജെപി കൗൺസിലർമാരുമായി കൂടിക്കാഴ്ച നടത്തി മോദി

തിരുവനന്തപുരത്തെ ബിജെപി കൗൺസിലർമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മോദി സംസാരിക്കുന്നു

ന്യൂഡൽഹി: തിരുവനന്തപുരം കോർപറേഷനിൽ ബിജെപി നേടിയ ചരിത്രവിജയത്തെ ഒട്ടും ചെറുതായി കാണുന്നില്ലെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ മുന്നേറ്റം വോട്ടാക്കി മാറ്റണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിച്ചു മുന്നോട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ തിരുവനന്തപുരത്തെ ബിജെപി കൗൺസിലർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മോദി.

തിരുവനന്തപുരം കോർപറേഷനിലെ വിജയം കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ജനവിശ്വാസം കാത്തുസൂക്ഷിച്ചു കൊണ്ട് വേണം മുന്നോട്ട് പോകാനെന്നും ജനപ്രതിനിധികളെ ഓർമിപ്പിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നേടിയ ഈ വിജയം നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കാൻ ബിജെപിയെ സഹായിക്കും. ഇതിനായി താഴെത്തട്ടിൽ പ്രവർത്തനം ശക്തമാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

തിരുവനന്തപുരം മേയർ വി.വി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രധാനമന്ത്രിയെ കണ്ടത്. കോർപറേഷൻ കൗൺസിലർമാർക്ക് പുറമെ മുനിസിപ്പാലിറ്റികളിലെയും പഞ്ചായത്തുകളിലെയും പ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിലെത്തിയ സംഘം കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ ക്ലാസിലും പങ്കെടുത്തു. ബിജെപി ദേശീയ അധ്യക്ഷൻ നിബിൻ നവീൻ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ്, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവരും ജനപ്രതിനിധികൾക്ക് ഒപ്പമുണ്ടായിരുന്നു. ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനെയും സംഘം കണ്ടു.

Also read: