20/10/2026
[fontresizer_tawhidurrahmandear_widget]

Tags :TMC Rebels

India

‘പാർട്ടി വിട്ടവർക്ക് 15 ദിവസത്തിനകം മടങ്ങിയെത്താം, ഇല്ലെങ്കിൽ സ്ഥാനമുണ്ടാകില്ല’; വിമതർക്ക് അന്ത്യശാസനവുമായി മമത

കൊൽക്കത്ത: പാർട്ടി വിട്ടുപോയ എംപിമാർക്കും എംഎൽഎമാർക്കും തിരിച്ചെത്താൻ 15 ദിവസത്തെ സമയപരിധി നിശ്ചയിച്ച് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഉത്തര ബംഗാളിലെ നോർത്ത് ദിനാജ്പൂരിൽ സംഘടിപ്പിച്ച ശക്തിപ്രകടനത്തിൽ ഓൺലൈനായി സംസാരിക്കവെയാണ് അവർ വിമതർക്ക് അന്ത്യശാസനം നൽകിയത്. നമ്മൾ വിജയിപ്പിച്ചെടുത്ത എംഎൽഎമാരിലും എംപിമാരിലും പലരും വഞ്ചകരാണെന്നും അവർക്ക് ഇനി പാർട്ടിയിൽ സ്ഥാനമില്ലെന്നും മമത വ്യക്തമാക്കി. എന്നാൽ, 15 ദിവസത്തിനകം മടങ്ങിയെത്തിയാൽ സ്വീകരിക്കും. അല്ലാത്തപക്ഷം അവർക്ക് പാർട്ടിയിൽ ഒരിക്കലും ഇടമുണ്ടാകില്ലെന്നും അവർ മുന്നറിയിപ്പ് നൽകി. [&Read More

India

‘അമിത് ഷാ നേരിട്ടു വിളിച്ചു’; യൂസുഫ് പത്താൻ ബിജെപിയിലേക്ക്? ഡൽഹിയിൽ കൂടിക്കാഴ്ചയെന്ന് റിപ്പോർട്ട്

കൊൽക്കത്ത/ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ കൂട്ടക്കൊഴിഞ്ഞുപോക്ക് തുടരുന്നു. ബഹറാംപൂർ ലോക്സഭാ എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസുഫ് പത്താൻ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് യൂസുഫ് പത്താനെ ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. മുതിർന്ന തൃണമൂൽ നേതാവ് കല്യാൺ ബാനർജിയാണു വാർത്ത പുറത്തുവിട്ടത്. ഗുജറാത്തിലെ ബറോഡയിലായിരുന്ന പത്താനുമായി താൻ സംസാരിച്ചിരുന്നുവെന്നും അമിത് ഷാ വിളിച്ചതു [&Read More

India

ബംഗാളിൽ മമതാ ബാനർജിക്ക് തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പുറത്താക്കിയ ഋതബ്രത ബാനർജി പ്രതിപക്ഷ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട ഋതബ്രത ബാനർജി പശ്ചിമ ബംഗാൾ നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവായി ചുമതലയേറ്റു. പാർട്ടി അധ്യക്ഷ മമതാ ബാനർജിക്ക് കനത്ത പ്രഹരം നൽകിക്കൊണ്ട് 60 ടിഎംസി എംഎൽഎമാരാണ് ഋതബ്രതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്തിനായുള്ള ഋതബ്രതയുടെ അവകാശവാദം സ്പീക്കർ രതീന്ദ്ര ബോസ് അംഗീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കും ആഭ്യന്തര ഭിന്നതകൾക്കും പിന്നാലെയാണ് മമതയ്ക്ക് ഈ പുതിയ തിരിച്ചടി. ആകെ 80 എംഎൽഎമാരുള്ള പാർട്ടിയിൽ 60 പേരും വിമതർക്കൊപ്പം ചേർന്നതോടെ മമതയെ [&Read More