03/09/2026
[fontresizer_tawhidurrahmandear_widget]

Tags :Toxic Movie

Main story

‘അവൻ തീവ്രവാദിയല്ല, ബസ് ഡ്രൈവറുടെ മകനായി വളർന്ന്, സ്വന്തം കഠിനാധ്വാനം കൊണ്ട് ഉയർന്നവനാണ്’;

ഗീതു മോഹൻദാസ് ചിത്രം ‘ടോക്‌സിക്’ നേരിടുന്ന സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ഹേറ്റ് ക്യാമ്പയിനുകൾക്കിടയിലും പ്രതികരിച്ച് കന്നഡ സൂപ്പർ താരം യാഷിന്റെ അമ്മ പുഷ്‌പ രംഗത്തെത്തി. പ്രമുഖ നിർമാതാവ് അല്ലു അരവിന്ദ്, കെ.ജി.എഫിന് മുൻപ് യാഷ് ആരായിരുന്നു എന്ന തരത്തിൽ നടത്തിയ പരാമർശങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് അമ്മ മകന് പിന്തുണയുമായി ഉറച്ചുനിന്നത്. തന്റെ മകന്റെ സിനിമ ജീവിതം പെട്ടെന്നുണ്ടായ ഒന്നല്ലെന്ന് പുഷ്‌പ ചൂണ്ടിക്കാണിച്ചു. യാഷ് ഒരു തീവ്രവാദിയൊന്നുമല്ലെന്നും, കെ.ജി.എഫിന് മുൻപ് തന്നെ കന്നഡ സിനിമയിൽ തുടർച്ചയായി [&Read More

Entertainment

യാഷിനെ കാണാൻ തിക്കും തിരക്കും; ‘ടോക്സിക്’ പ്രമോഷൻ പരിപാടിക്കിടെ അപകടം, രണ്ട് വിദ്യാർഥികൾക്ക്

ഹൈദരാബാദ്: നടൻ യാഷ് കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ ചിത്രം ‘ടോക്സിക്’ സിനിമാ പ്രൊമോഷൻ പരിപാടിക്കിടെ അപകടം. ലൈറ്റും സൗണ്ട് ബോക്‌സും സജ്ജീകരിച്ചിരുന്ന താൽക്കാലിക സംവിധാനം തകർന്നുവീണ് രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഹൈദരാബാദിലെ മല്ലാ റെഡ്‌ഡി യൂണിവേഴ്‌സിറ്റിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. അപകടത്തെ തുടർന്ന് ഒരു യുവതി കുഴഞ്ഞുവീഴുകയും ചെയ്തു. വേദിയിൽ യാഷ് സംസാരിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. ആയിരക്കണക്കിന് വിദ്യാർഥികളാണ് താരത്തെ കാണാനായി യൂണിവേഴ്‌സിറ്റിയിലെത്തിയത്. ജനത്തിരക്ക് നിയന്ത്രണാതീതമായതോടെ ചില വിദ്യാർഥികൾ ലൈറ്റുകളും സൗണ്ട് ബോക്‌സുകളും താങ്ങിനിർത്തിയിരുന്ന ഇരുമ്പ് ചട്ടക്കൂടിന് മുകളിൽ കയറിയിരുന്നു. [&Read More