തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനത്തിന് പിഴയടയ്ക്കാൻ ബാക്കിയുള്ളവർക്ക് ആശ്വാസമായി സർക്കാരിന്റെ പുതിയ പ്രഖ്യാപനം. വിവിധ ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട 11 ലക്ഷത്തോളം കേസുകളിൽ പിഴത്തുക പകുതിയായി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതിനായി പ്രത്യേക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. പിഴത്തുക ഭീമമായതോടെ പലരും അത് അടയ്ക്കാൻ മടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ട്രാൻസ്പോർട്ട് കമ്മിഷണർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. യഥാസമയം പിഴ അടയ്ക്കാത്തതിനെത്തുടർന്ന് പോലീസും മോട്ടോർ വാഹന വകുപ്പും കോടതികളിലേക്ക് കൈമാറിയ [&Read More
Tags :Traffic Fines
ദുബൈ: വാഹന രജിസ്‌ട്രേഷൻ പുതുക്കുന്ന വേളയിൽ വൻതുക പിഴയായി നൽകേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് ദുബൈ പോലീസ്. ട്രാഫിക് നിയമലംഘനങ്ങൾ യഥാസമയം തിരിച്ചറിയുന്നതിനും പിഴകൾ ലഘൂകരിക്കുന്നതിനും നിലവിലുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ദുബൈ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമ ബിൻ സുവൈദാൻ നിർദ്ദേശിച്ചതായി ‘ഖലീജ് ടൈംസ്’ റിപ്പോർട്ട് ചെയ്തു. പിഴകൾ ഗഡുക്കളായി അടയ്ക്കാംഭീമമായ പിഴത്തുക ഒറ്റയടിക്ക് അടയ്ക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കാൻ ദുബൈ പോലീസ് ആപ്പിലൂടെയോ വെബ്‌സൈറ്റിലൂടെയോ അപേക്ഷിക്കാം. പിഴകൾ ഗഡുക്കളായി (Read More