ബെംഗളൂരു: വിഐപി സംസ്കാരത്തിനെതിരെ ഗർഭിണിയായ ഭാര്യയെ കാറിലിരുത്തി റോഡിലിരുന്ന് പ്രതിഷേധിച്ച യുവാവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കർണാടക ഗവർണർ തവാർചന്ദ് ഗെഹ്‌ലോട്ടിന്റെ വാഹനവ്യൂഹത്തിന് കടന്നുപോകാനായി ബെംഗളൂരുവിലെ ഓൾഡ് എയർപോർട്ട് റോഡിൽ ഏർപ്പെടുത്തിയ ദീർഘനേരത്തെ ഗതാഗത നിയന്ത്രണമാണ് യുവാവിനെ ചൊടിപ്പിച്ചത്. ബെംഗളൂരുവിലെ കുപ്രസിദ്ധമായ ഗതാഗതക്കുരുക്കിൽ മണിക്കൂറുകളോളം വൈകിയതോടെ കാറിൽ നിന്നും ഇറങ്ങിയ യുവാവ് റോഡിന് നടുവിലിരുന്ന് ഗാന്ധിയൻ രീതിയിൽ പ്രതിഷേധിക്കുകയായിരുന്നു. ഒരു രാഷ്ട്രീയക്കാരന്റെ സമയത്തിനുള്ള അത്രയും മൂല്യം തന്നെ ഒരു സാധാരണ പൗരന്റെ സമയത്തിനുമുണ്ടെന്ന് ഇയാൾ തറപ്പിച്ചു പറഞ്ഞു. [&Read More