കോഴിക്കോട്: മെഡിക്കൽ കോളജിന് സമീപം കോവൂർ ഇരിങ്ങാടൻ പള്ളിയിലെ ചായക്കടകൾക്ക് സമീപം പൊലീസ് നടത്തിയ പരിശോധനയിൽ പ്രായപൂർത്തിയാവാതെ വാഹനം ഓടിച്ച വിദ്യാർഥികൾ പിടിയിലായി. രാത്രി 8.30 തോടെ റോഡരികിൽ നിർത്തിയിട്ട ഇരുചക്രവാഹനം കണ്ട് പൊലീസ് പരിശോധന നടത്തുകയും വിദ്യാർഥികളെ ചോദ്യം ചെയ്യുകയുമായിരുന്നു. വാഹനത്തിന് കണ്ണാടികൾ രണ്ടും ഉണ്ടായിരുന്നില്ല. ‘കണ്ണാടി എവിടെ’ എന്ന ചോദ്യത്തിന് ‘പൊട്ടിപ്പോയി’ എന്നായിരുന്നു പ്രതികരണം. ലൈസൻസ് ചോദിച്ചപ്പോൾ ‘എടുത്തിട്ടില്ലെന്നും വീട്ടിലാണെന്നും’ മറുപടി നൽകി. ഇതോടെ പൊലീസ് വിദ്യാർഥികളുടെ ആധാർ പരിശോധിച്ചപ്പോഴാണ് ഇരുവർക്കും 17 വയസ്സേ [&Read More