13/06/2026
[fontresizer_tawhidurrahmandear_widget]

Tags :TRAI

India

‘കോളും എസ്എംഎസും മാത്രം’; ചെറിയ തുകയ്ക്കുള്ള മൊബൈൽ പ്ലാനുകൾ നിർബന്ധമാക്കാൻ നിർദേശിച്ച് ട്രായ്

ന്യൂഡൽഹി: മൊബൈൽ റീചാർജ് പ്ലാനുകളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുതിയ നിർദേശങ്ങൾ പുറത്തിറക്കി. വോയ്‌സ് കോളിങ്ങിനും എസ്എംഎസ് സേവനങ്ങൾക്കും മാത്രമായി കുറഞ്ഞ നിരക്കിലുള്ള പ്രത്യേക പ്ലാനുകൾ അവതരിപ്പിക്കാൻ ടെലികോം കമ്പനികളെ നിർബന്ധിക്കുന്ന കരട് നിർദേശമാണ് ട്രായ് മുന്നോട്ട് വച്ചിരിക്കുന്നത്. നിലവിൽ ഡാറ്റ ഉൾപ്പെടുത്തിയുള്ള ബണ്ടിൽഡ് പ്ലാനുകൾ വാങ്ങാൻ ഉപഭോക്താക്കൾ നിർബന്ധിതരാകുന്ന സാഹചര്യം ഒഴിവാക്കി, ആവശ്യമില്ലാത്ത സേവനങ്ങൾക്ക് പണം നൽകുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2026Read More

India

28 ദിവസത്തെ റീചാർജ് കൊള്ള അവസാനിക്കുന്നു; 30 ദിവസത്തെ പ്ലാനുകൾ സജീവമാക്കാൻ കേന്ദ്ര

ന്യൂഡൽഹി: ടെലികോം കമ്പനികൾ നൽകിവരുന്ന 28 ദിവസത്തെ റീചാർജ് പ്ലാനുകൾ വഴിയുള്ള ഉപഭോക്തൃ ചൂഷണം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ കർശന ഇടപെടൽ നടത്തുന്നു. പ്രതിമാസ പ്ലാനുകൾ എന്ന പേരിൽ നൽകുന്ന 28 ദിവസത്തെ വാലിഡിറ്റി കാരണം ഉപഭോക്താക്കൾ വർഷത്തിൽ 13 തവണ റീചാർജ് ചെയ്യേണ്ടി വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. ഉപഭോക്താക്കൾക്ക് പണത്തിന് അനുസരിച്ചുള്ള മൂല്യം ഉറപ്പാക്കാൻ 30 ദിവസത്തെ പ്ലാനുകൾ സജീവമായി പ്രോത്സാഹിപ്പിക്കാൻ ടെലികോം ഓപറേറ്റർമാരോട് ആവശ്യപ്പെട്ടതായി കേന്ദ്ര കമ്മ്യൂണിക്കേഷൻസ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പാർലമെന്റിൽ അറിയിച്ചു. [&Read More