27/01/2026

Tags :Trinamool Congress against SIR

India

ബംഗാളില്‍ വോട്ടര്‍ പട്ടികയില്‍ വന്‍ ‘വെട്ടിനിരത്തല്‍’; 42 ബിജെപി മണ്ഡലങ്ങളില്‍ നീക്കം ചെയ്തത്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന വോട്ടര്‍ പട്ടിക തീവ്ര പരിശോധനയില്‍ (എസ്‌ഐആര്‍) നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ച പകുതിയിലധികം മണ്ഡലങ്ങളിലും, അന്ന് അവര്‍ക്ക് ലഭിച്ച ഭൂരിപക്ഷത്തെക്കാള്‍ കൂടുതല്‍ വോട്ടുകളാണ് ഇപ്പോള്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്. 2021Read More

India

ബംഗാളില്‍ എസ്‌ഐആറിലൂടെ 58 ലക്ഷംപേര്‍ പുറത്ത്; കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കൊല്‍ക്കത്ത: 2026ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍നിന്ന് 58 ലക്ഷത്തിലധികം പേരെ നീക്കം ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമുള്ള പട്ടികയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. കമ്മീഷന്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം ഒഴിവാക്കപ്പെട്ടവരില്‍ 24 ലക്ഷം പേര്‍ മരണപ്പെട്ടവരും, 19 ലക്ഷം പേര്‍ താമസം മാറിയവരുമാണ്. കൂടാതെ, 12 ലക്ഷം പേരെ കാണാനില്ലെന്നും, 1.3 ലക്ഷം പേര്‍ ഇരട്ട വോട്ടര്‍മാരാണെന്നും കണ്ടെത്തിയതായും കമ്മീഷന്‍ [&Read More

Main story

‘താങ്കളുടെ കൈകളില്‍ രക്തക്കറയുണ്ട്’; ഗ്യാനേഷ് കുമാറിന്റെ മുഖത്തുനോക്കി തൃണമൂല്‍ എംപിമാരുടെ വിമര്‍ശനം

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുമായി (എസ്ഐആര്‍) ബന്ധപ്പെട്ട് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത മരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത പ്രത്യേക കൂടിക്കാഴ്ചയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് നേരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പിമാർ. താങ്കളുടെ കൈകളിൽ രക്തക്കറയുണ്ട് എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ മുഖത്തുനോക്കി പറഞ്ഞതായി കൂടിക്കാഴ്ചക്ക് ശേഷം ടി.എം.സി പ്രതിനിധി സംഘം അറിയിച്ചു. അതേസമയം, തങ്ങള്‍ ഉയര്‍ത്തിയ അഞ്ചു ചോദ്യങ്ങള്‍ക്ക് ഒരു മറുപടിയും കമ്മിഷന്‍റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും ടിഎംസി നേതാക്കള്‍ [&Read More

India

ബിജെപിക്ക് എന്നെ രാഷ്ട്രീയമായി തോല്‍പിക്കാന്‍ കഴിയില്ല; അതുകൊണ്ട് എസ്‌ഐആര്‍ ആയുധമാക്കുന്നു-മമത ബാനര്‍ജി

കൊല്‍ക്കത്ത: വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധന (എസ്‌ഐആര്‍) പ്രക്രിയയെ ചൊല്ലി തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കുമെതിരെ ആക്രമണം കടുപ്പിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷത നഷ്ടപ്പെടുത്തി ‘ബിജെപി കമ്മീഷന്‍’ ആയി മാറിയെന്ന് മമത ആരോപിച്ചു. എന്നെ ബിജെപിക്ക് രാഷ്ട്രീയമായി തോല്‍പിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് എസ്‌ഐആര്‍ ആയുധമാക്കുന്നതെന്നും മമത ആരോപിച്ചു. 2026Read More

India

ബിജെപി നേതാക്കള്‍ ജനന സര്‍ട്ടിഫിക്കറ്റ് ചോദിച്ചുവന്നാല്‍ മരത്തില്‍ കെട്ടിയിട്ട് സ്വന്തം സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍

കൊല്‍ക്കത്ത: വോട്ടര്‍പട്ടികയുടെ തീവ്രപരിശോധനയിലും(എസ്‌ഐആര്‍) ദേശീയ പൗരത്വ രജിസ്റ്ററിലും(എന്‍ആര്‍സി) നിലപാട് കടുപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. എന്‍ആര്‍സിയുടെയും എസ്‌ഐആറിന്റെയും പേരില്‍ രേഖകള്‍ ചോദിച്ച് വരുന്ന ബിജെപി നേതാക്കളെ കൈകാര്യം ചെയ്യാന്‍ തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ആഹ്വാനം ചെയ്തു. പാനിഹാട്ടിയില്‍ എസ്‌ഐആര്‍, എന്‍ആര്‍സി ഭയം കാരണം മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘അടുത്ത തവണ പ്രാദേശിക ബിജെപി നേതാക്കള്‍ നിങ്ങളുടെ അടുത്ത് വന്നാല്‍, അവരെ തടഞ്ഞ് അവരുടെ മാതാപിതാക്കളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുക. അവരെ ഒരു [&Read More