അബുദാബി: യമനില്‍ അവശേഷിക്കുന്ന തങ്ങളുടെ സൈനികരെ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ച് യുഎഇ. ഇന്നു വൈകീട്ടാണ് യുഎഇ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മേഖലയിലെ സംഘര്‍ഷങ്ങള്‍ക്കും യമന്‍ തുറമുഖത്ത് സൗദി അറേബ്യ നടത്തിയ ആക്രമണത്തിനും പിന്നാലെയാണു നടപടി. നേരത്തെ, സൗദി അറേബ്യ പുറപ്പെടുവിച്ച പ്രസ്താവനയില്‍ യുഎഇ കടുത്ത ഖേദം രേഖപ്പെടുത്തിയിരുന്നു. സൗദി തങ്ങളുടെ സഹോദര രാജ്യമാണെന്നും അവര്‍ക്കുള്ള പിന്തുണ തുടരുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. യമനിലെ സംഭവങ്ങളില്‍ യുഎഇയുടെ പങ്കിനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ പിശകുകളുണ്ടെന്നും യുഎഇ ചൂണ്ടിക്കാട്ടി. യമനിലെ കക്ഷികള്‍ക്കിടയിലുള്ള സംഘര്‍ഷത്തില്‍ തങ്ങളുടെ [&Read More