28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Trump

Main story

ഒറ്റ രാത്രി, ഒരു ഫോൺകോൾ; മോദി-ട്രംപ് സംഭാഷണത്തിൽ മാറി മറിഞ്ഞത് ഈ അഞ്ച്

വാഷിംഗ്ടൺ: മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണ്ണായക വ്യാപാര കരാർ യാഥാർത്ഥ്യമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് കരാർ പ്രഖ്യാപിച്ചത്. ഔദ്യോഗിക പ്രസ്താവനകൾക്ക് കാത്തുനിൽക്കാതെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ ട്രംപ് നേരിട്ട് വിവരങ്ങൾ പങ്കുവെക്കുകയായിരുന്നു. രണ്ട് വലിയ സാമ്പത്തിക ശക്തികൾ തമ്മിലുള്ള സഹകരണം ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും ഗുണകരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. കരാറിലെ പ്രധാന മാറ്റങ്ങൾ ഇറക്കുമതി [&Read More

World

ട്രംപിനെ വിശ്വാസമില്ല; 1,236 ടൺ സ്വർണം തിരികെ ചോദിച്ച് ജർമനി

ബെർലിൻ: അമേരിക്കൻ ഫെഡറൽ റിസർവിൽ സൂക്ഷിച്ചിരിക്കുന്ന ജർമനിയുടെ വൻ സ്വർണശേഖരം അടിയന്തരമായി തിരികെ എത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ പ്രവചനാതീതമായ നയങ്ങളും ഗ്രീൻലാൻഡിനെച്ചൊല്ലി യൂറോപ്പുമായി നിലനിൽക്കുന്ന തർക്കങ്ങളുമാണ് ജർമൻ നിയമനിർമ്മാതാക്കളെയും സാമ്പത്തിക വിദഗ്ധരെയും ഇത്തരമൊരു നിലപാടിലേക്ക് നയിച്ചത്. നിലവിൽ ജർമനിയുടെ ആകെ സ്വർണശേഖരമായ 3,350 ടണ്ണിൽ 37 ശതമാനവും (ഏകദേശം 1,236 ടൺ) ന്യൂയോർക്കിലെ ഫെഡറൽ റിസർവ് ബാങ്കിലാണുള്ളത്. എന്നാൽ, ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ മാറുന്ന സാഹചര്യത്തിൽ സ്വന്തം സ്വർണം വിദേശത്ത് സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് [&Read More

Main story

ആരാണ് ഡോ. അലി ഷാത്ത്? ഗസ്സയുടെ ഭരണം നിയന്ത്രിക്കാൻ ട്രംപ് നിയോഗിച്ച കരുത്തൻ

ഗസ്സ: ഗസ്സയിൽ വെടിനിർത്തൽ കരാർ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി, ഭരണച്ചുമതലയുള്ള ടെക്‌നോക്രാറ്റിക് കമ്മിറ്റിയുടെ തലവനായി പ്രമുഖ സിവിൽ എഞ്ചിനീയർ ഡോ. അലി അബ്ദുൽ ഹമീദ് ഷാത്തിനെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരിന്നു. ഗസ്സ സ്വദേശിയായ 67കാരനായ ഷാത്ത് നിലവിൽ അധിനിവേശ വെസ്റ്റ് ബാങ്കിലാണ് താമസം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള സമാധാന പദ്ധതിയുടെ നിർണ്ണായക ഘട്ടമെന്ന നിലയിലാണ് നിയമനം നടന്നിരിക്കുന്നത്. ആരാണ് ഡോ. അലി ഷാത്ത്?തെക്കൻ ഗസ്സ നഗരമായ ഖാൻ യൂനിസിലെ പ്രമുഖമായ രാഷ്ട്രീയ പാരമ്പര്യമുള്ള [&Read More

World

മച്ചാഡോയുടെ വക ട്രംപിന് നൊബേല്‍; പുരസ്‌കാരം മാറില്ലെന്ന് നൊബേല്‍ കമ്മിറ്റി, ആവേശത്തില്‍ ട്രംപ്

വാഷിംഗ്ടണ്‍: വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമര്‍പ്പിച്ചു. വൈറ്റ് ഹൗസില്‍ ഇന്നലെയായിരുന്നു കൂടിക്കാഴ്ച. അതേസമയം, നിക്കോളാസ് മദുറോയുടെ ഭരണകൂടത്തെ താഴെയിറക്കാന്‍ ട്രംപ് നടത്തിയ ഇടപെടലുകള്‍ക്കുള്ള നന്ദിസൂചകമായാണ് പുരസ്‌കാര കൈമാറ്റമെന്നാണ് വിലയിരുത്തല്‍. ‘ഇതൊരു വലിയ ബഹുമതിയാണ്. ഒരുപാട് പ്രതിസന്ധികള്‍ അതിജീവിച്ച കരുത്തുറ്റ സ്ത്രീയാണ് മരിയ. ലോകസമാധാനത്തിനായി ഞാന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി അവര്‍ എനിക്ക് പുരസ്‌കാരം സമ്മാനിച്ചു,’ എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ [&Read More

Main story

വൈറ്റ് ഹൗസ് കൂടിക്കാഴ്ച്‌ചയിൽ രൂക്ഷമായ് വാഗ്വാദം; ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാൻ ആകില്ലെന്ന് ട്രംപിനോട്

റിയാദ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ അടുത്തിടെ നടന്ന കൂടിക്കാഴ്ച സംഘര്‍ഷഭരിതമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇസ്രയേലുമായി സൗദി അറേബ്യ ബന്ധം സാധാരണ നിലയിലാക്കുന്ന വിഷയത്തില്‍ (നോര്‍മലൈസേഷന്‍) എം.ബി.എസ് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ് വാദപ്രതിവാദങ്ങള്‍ക്ക് വഴിവച്ചതെന്ന് ‘ആക്‌സിയോസ്’ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള ‘എബ്രഹാം ഉടമ്പടി’യില്‍ ചേരുന്നതിനെക്കുറിച്ച് സംസാരിച്ച ട്രംപിനോട്, നിലവിലെ വ്യവസ്ഥകള്‍ സൗദി കിരീടാവകാശി തള്ളിക്കളഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഫലസ്തീന്‍ വിഷയത്തില്‍ വ്യക്തമായ ഇളവുകളോ ഉറപ്പുകളോ ഇല്ലാതെ ഉടമ്പടിയില്‍ ചേരാന്‍ [&Read More

Main story

ആ ‘ഞെട്ടിക്കുന്ന’ രഹസ്യങ്ങള്‍ പുറത്തേക്ക്?; ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിടും;

വാഷിംഗ്ടണ്‍: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ പൊതുജനങ്ങള്‍ക്കായി പുറത്തുവിടാനുള്ള ബില്ലില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ടു. ഇന്നലെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിയമപ്രകാരം എപ്‌സ്‌റ്റൈന്‍ അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും 30 ദിവസത്തിനുള്ളില്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ പ്രസിദ്ധീകരിക്കാന്‍ നീതിന്യായ വകുപ്പിനോട് ആവശ്യപ്പെട്ടു. ആദ്യം ഫയലുകള്‍ പുറത്തുവിടുന്നതിനെ എതിര്‍ത്ത ട്രംപ് എപ്സ്റ്റീന്റെ ഇരകളില്‍ നിന്നും സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങളില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം നേരിട്ടതിനെ തുടര്‍ന്നാണ് നിലപാട് മാറ്റിയത്. അദ്ദേഹത്തിന്റെ പിന്തുണയോടെ കഴിഞ്ഞ [&Read More