അമിത് ഷാ വന്നുപോയതിന് പിന്നാലെ തമിഴ്നാട്ടില്‍ നിര്‍ണായക നീക്കങ്ങള്‍; വിജയ്‌യുമായി സഖ്യനീക്കവുമായി ബിജെപി
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിയെഴുതാന്‍ ഒരുങ്ങി ബിജെപി. നടന്‍ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകവുമായി (ടിവികെ) സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് ബിജെപി ഗൗരവമായി ആലോചിക്കുന്നതായാണ് പുറത്തുവരുന്ന വിവരം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തമിഴ്‌നാട് സന്ദര്‍ശനത്തിന് പിന്നാലെയാണ് നീക്കങ്ങള്‍ സജീവമായത് എന്നാണ് വിലയിരുത്തല്‍. ഡിഎംകെ വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു പോകാതിരിക്കാന്‍ എല്ലാ പ്രതിപക്ഷ ശക്തികളെയും ഒന്നിപ്പിക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ അമിത് ഷാ നല്‍കിയത്. 2021ലെ നിയമസഭാ [&Read More