‘വോട്ടുവാങ്ങി ജനങ്ങളെ വഞ്ചിച്ചു’; ട്വന്റി 20യിൽ വൻ പൊട്ടിത്തെറി; നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക്
കൊച്ചി: ട്വന്റി 20 നേതൃത്വം എൻഡിഎ സഖ്യത്തിൽ ചേരാൻ എടുത്ത തീരുമാനത്തിന് പിന്നാലെ പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി. നേതൃത്വത്തിന്റെ ഏകപക്ഷീയമായ നടപടിയിൽ പ്രതിഷേധിച്ച് പാർട്ടി ഭാരവാഹികളും ജനപ്രതിനിധികളും ഉൾപ്പെടെയുള്ള ഒരു വിഭാഗം നേതാക്കൾ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ട്വന്റി ട്വന്റി ബിജെപിയുടെ റിക്രൂട്ടിങ് ഏജൻസിയായി മാറിയെന്നും ജനങ്ങളെ വഞ്ചിച്ചുവെന്നുമാണ് പുറത്തുപോയ റസീന പരീത് ഉൾപ്പെടെയുള്ളവർ ഉന്നയിക്കുന്ന പ്രധാന ആരോപണം. പാർലമെന്ററി ബോർഡോ വാർഡ് കമ്മിറ്റികളോ അറിയാതെയാണ് ഇത്തരമൊരു നിർണ്ണായക തീരുമാനമെടുത്തതെന്ന് റസീന പരീത് ഉൾപ്പെടെയുള്ള [&Read More