26/01/2026

Tags :UAE

Gulf

യുഎഇയിൽ ക്യാമറയും തൂക്കിനടക്കുന്നവർ സൂക്ഷിക്കുക: കണ്ടന്റ് ക്രിയേറ്റർമാർക്കും ഇൻഫ്‌ലുവൻസർമാർക്കും പെർമിറ്റ് നിർബന്ധം; പിഴ

ദുബൈ: യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർമാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും കർശന നിയന്ത്രണങ്ങളുമായി പുതിയ മാധ്യമ നിയമം പ്രാബല്യത്തിൽ വന്നു. ഡിജിറ്റൽ, പ്രിന്റ്, ബ്രോഡ്കാസ്റ്റ് പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന നിയമം ലംഘിക്കുന്നവർക്ക് 10,000 ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. 2023ലെ ഫെഡറൽ മീഡിയ നിയമം നമ്പർ 55 പ്രകാരമാണ് പുതിയ പരിഷ്‌കാരങ്ങൾ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, വെബ്‌സൈറ്റുകൾ, ഡിജിറ്റൽ പരസ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ മാധ്യമങ്ങൾക്കും ഇത് ബാധകമാണ്. ഇൻഫ്‌ലുവൻസർമാർക്കും [&Read More

India

‘നാട്ടിൽ ഹിന്ദുത്വം പറയും; ദുബൈയിൽ ചെന്ന് മക്കളെ പർദ ഉടുപ്പിക്കും’-കൃഷ്ണകുമാറിനെതിരെ സംഘ്പരിവാർ സൈബറാക്രമണം

ന്യൂഡൽഹി: യുഎഇയിലെ പള്ളി സന്ദർശനത്തിനിടെ മക്കൾ പർദ ധരിച്ചതിന്റെ പേരിൽ ബിജെപി നേതാവിനും നടനുമായ കൃഷ്ണകുമാറിനെതിരെ സംഘ്പരിവാർ അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകളുടെ സൈബർ ആക്രമണം. കൃഷ്ണകുമാറിനെ ബിഹാർ ടൂറിസം മന്ത്രിയാക്കിയാണ് വിദ്വേഷ പ്രചാരണം. ഹിന്ദുത്വവാദിയായ കൃഷ്ണകുമാർ ഗൾഫിലെത്തിയപ്പോൾ മക്കളെ നിർബന്ധിച്ച് ഹിജാബ് ധരിപ്പിച്ചുവെന്ന് ആരോപിച്ചാണ് ‘എക്‌സ്’ പ്ലാറ്റ്ഫോമിൽ ആക്രമണം നടക്കുത്. ‘ഹിന്ദുത്വ നൈറ്റ്’ എന്ന എക്‌സ് ഹാൻഡിലാണ് കൃഷ്ണകുമാറും മക്കളും അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാന്റ് മോസ്‌കിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ച് ആദ്യം രംഗത്തെത്തിയത്. ‘ഇതാണ് [&Read More

UAE

ടിക്കറ്റെടുക്കുന്നവർ സൂക്ഷിക്കുക! വെറുമൊരു ട്രാഫിക് പിഴ നിങ്ങളുടെ യാത്ര മുടക്കുമോ? യുഎഇ യാത്രാവിലക്കിന്റെ

ദുബൈ: യുഎഇയിൽ യാത്രാ നിരോധനം പലപ്പോഴും പ്രവാസികളെ ആശങ്കയിലാഴ്ത്തുന്ന ഒന്നാണ്. നിയമപരമായ അവബോധക്കുറവും സിവിൽ, ക്രിമിനൽ കേസുകൾ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാത്തതുമാണ് ഇതിന് പ്രധാന കാരണം. സാധാരണയായി കുടിശ്ശികയുള്ള കടങ്ങൾ, ചെക്ക് ബൗൺസ്, ക്രിമിനൽ കുറ്റങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ് ഒരാൾക്ക് യാത്രാ നിരോധനം ഏർപ്പെടുത്തുന്നത്. എന്നാൽ ട്രാഫിക് പിഴകൾ അടയ്ക്കാത്തത് എപ്പോഴും യാത്രാ തടസ്സത്തിന് കാരണമാകുമോ എന്ന കാര്യത്തിൽ വ്യക്തത ആവശ്യമാണ്. യാത്രാ നിരോധനം എങ്ങനെ വരുന്നു?യുഎഇയിൽ സിവിൽ കേസുകളിലോ ക്രിമിനൽ കേസുകളിലോ ഉൾപ്പെടുമ്പോഴാണ് ഒരാൾക്ക് യാത്രാ [&Read More

Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി വീണ്ടും അബുദാബി; പത്താം വർഷവും ഒന്നാം സ്ഥാനത്ത്

അബുദാബി: സുരക്ഷയുടെയും സമാധാനത്തിന്റെയും കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത പത്ത് വർഷങ്ങൾ പിന്നിട്ട് അബുദാബി. ആഗോള നഗരങ്ങളുടെ സുരക്ഷാ സൂചിക പുറത്തുവിടുന്ന ‘നംബിയോ’ (Read More

Gulf

അബുദാബി ലുലുവിൽ നിന്ന് 6.6 ലക്ഷം ദിർഹം തട്ടിയെടുത്ത് ജീവനക്കാരൻ മുങ്ങി; വന്‍

അബുദാബി: യുഎഇയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിൽ വൻ പണമിടപാട് തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. അബുദാബി ഖാലിദിയ മാൾ ബ്രാഞ്ചിലെ ക്യാഷ് ഓഫീസിൽ നിന്ന് ഏകദേശം 6,60,000 ദിർഹം (ഏകദേശം 1.5 കോടി രൂപ) തട്ടിയെടുത്ത് മുതിർന്ന ജീവനക്കാരൻ ഒളിവിൽ പോയതായായി ’ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു. 15 വർഷത്തിലേറെയായി ലുലു ഗ്രൂപ്പിൽ സേവനമനുഷ്ഠിക്കുന്ന 38 വയസ്സുകാരനായ ഇന്ത്യൻ പൗരനാണ് സംഭവത്തിന് പിന്നിലെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം ഇയാൾ ജോലിക്ക് ഹാജരാകാത്തതിനെ തുടർന്ന് [&Read More

Gulf

അബുദാബിയിൽ നിന്ന് ദുബൈയിലേക്ക് 57 മിനിറ്റ്! യുഎഇയില്‍ റെയിൽ വിപ്ലവം വരുന്നു

അബുദാബി: യുഎഇയിലെ യാത്രാ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഇത്തിഹാദ് റെയിൽ തങ്ങളുടെ പാസഞ്ചർ ശൃംഖലയുടെ പൂർണ്ണരൂപം പ്രഖ്യാപിച്ചു. ഈ വർഷം പ്രവർത്തനമാരംഭിക്കുന്ന ഈ ബൃഹത്തായ പദ്ധതിയിലൂടെ രാജ്യത്തെ 11 പ്രധാന നഗരങ്ങളെയും പ്രദേശങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന ആദ്യത്തെ സമ്പൂർണ്ണ സംയോജിത പാസഞ്ചർ റെയിൽ സംവിധാനമാണ് യാഥാർത്ഥ്യമാകുന്നത്. പൗരന്മാർക്കും താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ സുരക്ഷിതവും വിശ്വസനീയവുമായ യാത്രാസൗകര്യം ഒരുക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. 11 തന്ത്രപ്രധാന സ്‌റ്റേഷനുകൾനേരത്തെ പ്രഖ്യാപിച്ച അബുദാബിയിലെ മുഹമ്മദ് ബിൻ [&Read More

Gulf

മരുഭൂമിയിലേക്ക് ടണ്‍കണക്കിന് മണല്‍ കയറ്റി അയയ്ക്കുന്നു, ഓസ്‌ട്രേലിയ; സൗദിയുടെയും യുഎഇയുടെയും മണല്‍ ഇറക്കുമതിയുടെ

റിയാദ്/ദുബൈ: കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമികളുള്ള സൗദി അറേബ്യയും യുഎഇയും കപ്പൽ കയറ്റി മണൽ ഇറക്കുമതി ചെയ്യുന്നു എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്നവർ ഏറെയുണ്ടാകാം. എന്നാൽ, കേവലം കൗതുകത്തിനപ്പുറം ഇതിന് പിന്നിൽ ശക്തമായൊരു ശാസ്ത്രീയ കാരണമുണ്ട്. സ്വന്തം നാട്ടിലെ മണൽമലകൾ അവഗണിച്ച് ഓസ്‌ട്രേലിയയിൽ നിന്നും യൂറോപ്പിൽ നിന്നും ഇവർ മണൽ വാങ്ങുന്നത് കെട്ടിടങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ്. എന്തുകൊണ്ട് മരുഭൂമിയിലെ മണൽ പറ്റില്ല? മരുഭൂമിയിലെ മണൽ നിർമ്മാണത്തിന് തീർത്തും അനുയോജ്യമല്ല എന്നതാണ് സത്യം. വർഷങ്ങളായി ശക്തമായ കാറ്റേറ്റ് ഉരുളുന്നതിനാൽ [&Read More

Gulf

അധികാരം ഇനി നേരിട്ട് ജനങ്ങളിലേക്ക്: വിപ്ലവകരമായ പ്രഖ്യാപനവുമായി യുഎഇ; ലോകത്ത് ആദ്യം

അബുദാബി: യുഎഇയിൽ ഭരണനിർവഹണത്തിന് പുതിയ മാതൃക. ജനങ്ങൾക്ക് നേരിട്ട് ഭരണത്തിൽ പങ്കാളികളാകാൻ അവസരമൊരുക്കുന്ന ‘കമ്മ്യൂണിറ്റി മാനേജ്ഡ് വെർച്വൽ അതോറിറ്റി’ക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകി. യുഎഇയുടെ സ്ഥാപക പിതാവ് അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ദർശനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ നൂതന സംരംഭം ആരംഭിച്ചിരിക്കുന്നത്. 2025ലെ ‘കമ്മ്യൂണിറ്റി വർഷ’ത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് രാജ്യം നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഗവൺമെന്റ് സംവിധാനങ്ങളുടെ നടത്തിപ്പിൽ സമൂഹത്തിലെ വൈദഗ്ധ്യമുള്ള [&Read More

World

യമനില്‍നിന്ന് അവശേഷിക്കുന്ന സൈന്യത്തെ പിന്‍വലിക്കുന്നുവെന്ന് യുഎഇ

അബുദാബി: യമനില്‍ അവശേഷിക്കുന്ന തങ്ങളുടെ സൈനികരെ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ച് യുഎഇ. ഇന്നു വൈകീട്ടാണ് യുഎഇ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മേഖലയിലെ സംഘര്‍ഷങ്ങള്‍ക്കും യമന്‍ തുറമുഖത്ത് സൗദി അറേബ്യ നടത്തിയ ആക്രമണത്തിനും പിന്നാലെയാണു നടപടി. നേരത്തെ, സൗദി അറേബ്യ പുറപ്പെടുവിച്ച പ്രസ്താവനയില്‍ യുഎഇ കടുത്ത ഖേദം രേഖപ്പെടുത്തിയിരുന്നു. സൗദി തങ്ങളുടെ സഹോദര രാജ്യമാണെന്നും അവര്‍ക്കുള്ള പിന്തുണ തുടരുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. യമനിലെ സംഭവങ്ങളില്‍ യുഎഇയുടെ പങ്കിനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ പിശകുകളുണ്ടെന്നും യുഎഇ ചൂണ്ടിക്കാട്ടി. യമനിലെ കക്ഷികള്‍ക്കിടയിലുള്ള സംഘര്‍ഷത്തില്‍ തങ്ങളുടെ [&Read More

Gulf

യമന്‍ തുറമുഖത്ത് ആയുധക്കപ്പലിന് നേരെ സൗദിയുടെ വ്യോമാക്രമണം; അതിര്‍ത്തിയിലെ സൈനിക നടപടികളില്‍ മുന്നറിയിപ്പ്

റിയാദ്/ഏദന്‍: യമനിലെ മുകല്ല തുറമുഖത്ത് അനുമതിയില്ലാതെ ആയുധങ്ങളുമായി എത്തിയ കപ്പലിന് നേരെ സൗദി സഖ്യസേനയുടെ വ്യോമാക്രമണം. യുഎഇയില്‍നിന്ന് എത്തിയ ആയുധശേഖരമാണ് ഇന്നു പുലര്‍ച്ചെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന ബോംബിട്ട് തകര്‍ത്തത്. ഇതേത്തുടര്‍ന്ന് യമനില്‍ നിന്ന് യുഎഇ സൈന്യം 24 മണിക്കൂറിനകം പിന്‍വാങ്ങണമെന്ന് യമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍(പിഎല്‍സി) ആവശ്യപ്പെട്ടിട്ടുണ്ട്. യുഎഇയിലെ ഫുജൈറ തുറമുഖത്തുനിന്ന് പുറപ്പെട്ട രണ്ട് കപ്പലുകള്‍, സൗദി സഖ്യസേനയുടെ അനുമതിയില്ലാതെ മുകല്ല തുറമുഖത്ത് നങ്കൂരമിട്ടതാണ് പ്രകോപനമെന്നാണു വിവരം. യമനിലെ വിഘടനവാദി ഗ്രൂപ്പായ സതേണ്‍ ട്രാന്‍സിഷണല്‍ [&Read More