മുംബൈ: ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദിന്റെ ജയില്‍വാസത്തെക്കുറിച്ച് പ്രതികരിച്ച് ബോളിവുഡ് താരം സ്വര ഭാസ്‌കര്‍. ഒരേ കുറ്റത്തിന്റെ പേരില്‍ കേസ് നേരിട്ടിട്ടും ഉമര്‍ ഖാലിദിനെപ്പോലെ താന്‍ ജയിലിലായില്ല. അതിന് കാരണം തന്റെ സവര്‍ണ ഹിന്ദു എന്ന സ്വത്വമാണെന്നും സ്വര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഉമര്‍ ഖാലിദും താനും ഒരേ ആരോപണങ്ങള്‍ നേരിട്ടവരാണ്. എന്നാല്‍, ഒരു മുസ്‌ലിമായ ഉമര്‍ ഖാലിദിനെ വേട്ടയാടുന്നത് പോലെ തന്നെ ലക്ഷ്യമിടുന്നത് എളുപ്പമായിരുന്നില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇതേ കാര്യം ചൂണ്ടിക്കാട്ടിയുള്ള ഒരു [&Read More
Tags :Umar Khalid
‘സ്വന്തം പണിയില്‍ ശ്രദ്ധിക്കൂ; ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടേണ്ട’- ഉമർ ഖാലിദ് വിഷയത്തില്‍ മംദാനിക്കെതിരെ
ന്യൂഡൽഹി: ജയിലിൽ കഴിയുന്ന സാമൂഹിക പ്രവർത്തകൻ ഉമർ ഖാലിദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗം സൊഹ്‌റാൻ മംദാനിക്കെതിരെ കടുത്ത വിമർശനവുമായി ഇന്ത്യ. മറ്റ് ജനാധിപത്യ രാജ്യങ്ങളിലെ ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവർത്തനത്തെ ബഹുമാനിക്കാൻ ജനപ്രതിനിധികൾ പഠിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ മാസം ഉമർ ഖാലിദിന്റെ മാതാപിതാക്കളെ സന്ദർശിച്ച മംദാനി ഖാലിദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൈപ്പടയിൽ എഴുതിയ കത്ത് കൈമാറിയിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ഔദ്യോഗിക [&Read More
മുംബൈ: ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും പോലുള്ള യുവ ഗവേഷകര്‍ വർഷങ്ങളായി ജയിലിൽ കഴിയേണ്ടി വരുന്നത് കോൺഗ്രസ് ഭരണകാലത്ത് കൊണ്ടുവന്ന നിയമഭേദഗതികൾ മൂലമാണെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. യുഎപിഎ നിയമം ശക്തിപ്പെടുത്തിയതിൽ യുപിഎ സർക്കാരിന് പങ്കുണ്ടെന്ന് ആരോപിച്ച അദ്ദേഹം, കോൺഗ്രസിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. മഹാരാഷ്ട്രയിലെ ധൂലെയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020ലെ ഡൽഹി കലാപക്കേസിൽ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രീം കോടതി അടുത്തിടെ ജാമ്യം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് [&Read More
ന്യൂ ഡല്‍ഹി: ഡൽഹി കലാപ കേസിൽ ഗൂഢാലോചന ആരോപിച്ച് ജയിലിൽ അടച്ച ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച് സുപ്രീം കോടതി. ഇരുവരും ജയിലിൽ തന്നെ തുടരേണ്ടി വരും. ഇവർക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യാപേക്ഷ തള്ളിയത്. യുഎപിഎ നിയമപ്രകാരമുള്ള കർശന വ്യവസ്ഥകൾ പ്രതികൾക്കെതിരെ നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു. വിചാരണ വൈകുന്നത് കണക്കിലെടുത്ത് ജാമ്യം നൽകണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. അഞ്ച് വർഷത്തിലേറെയായി ഉമർ [&Read More
‘5 വര്‍ഷമായിട്ടും എന്തെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞോ നിങ്ങള്‍ക്ക്?’; ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം
ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭത്തിന്റെ ഭാഗമായി യുഎപിഎ ചുമത്തപ്പെട്ട് തടവില്‍ കഴിയുന്ന ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, ഗുല്‍ഫിഷ ഫാത്തിമ തുടങ്ങിയവരുടെ ജാമ്യഹരജിയില്‍ ഡല്‍ഹി പൊലീസിനോട് കടുപ്പിച്ച് സുപ്രിംകോടതി. പൊലീസിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു, ജാമ്യാപേക്ഷയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രണ്ട് ആഴ്ച ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. അഞ്ചു വര്‍ഷമായി പ്രതികള്‍ വിചാരണയില്ലാതെ ജയിലില്‍ കഴിയുകയാണെന്നും, എന്തെങ്കിലും കണ്ടെത്തി കൊണ്ടുവരാന്‍ കഴിയുമെങ്കില്‍ ഇക്കാലയളവിനിടയില്‍ ആകാമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടുതല്‍ സമയം [&Read More