തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികൾ നിയമവിരുദ്ധമായി വാഹനങ്ങളുമായി റോഡിലിറങ്ങുന്നതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി മുന്നോട്ടുപോകുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. കുട്ടികളെ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിൽ രക്ഷിതാക്കൾ വീടുകളിലെ വാഹനങ്ങൾ വിൽക്കണമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. കുട്ടികളോട് ഉപദേശങ്ങൾ നൽകിയിട്ട് യാതൊരു പ്രയോജനവുമില്ലെന്നും രക്ഷിതാക്കളുടെ പേരിലുള്ള വാഹനങ്ങൾ യാതൊരു കാരണവശാലും പ്രായപൂർത്തിയാകാത്തവർക്ക് നൽകരുതെന്നും മന്ത്രി ഓർമിപ്പിച്ചു. ”കുട്ടികളെ ഒന്നും ചെയ്യേണ്ട. അവർക്ക് സാരോപദേശം നൽകിയിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. രക്ഷിതാക്കളെയാണു പിടിക്കേണ്ടത്. വാഹനങ്ങളുടെ താക്കോൽ കുട്ടികൾക്ക് നൽകരുത്. കുട്ടികളെ നിയന്ത്രിക്കാനാകുന്നില്ലെങ്കിൽ വാഹനം വിൽക്കണം. [&Read More
Tags :Underage Driving
കോഴിക്കോട്: മെഡിക്കൽ കോളജിന് സമീപം കോവൂർ ഇരിങ്ങാടൻ പള്ളിയിലെ ചായക്കടകൾക്ക് സമീപം പൊലീസ് നടത്തിയ പരിശോധനയിൽ പ്രായപൂർത്തിയാവാതെ വാഹനം ഓടിച്ച വിദ്യാർഥികൾ പിടിയിലായി. രാത്രി 8.30 തോടെ റോഡരികിൽ നിർത്തിയിട്ട ഇരുചക്രവാഹനം കണ്ട് പൊലീസ് പരിശോധന നടത്തുകയും വിദ്യാർഥികളെ ചോദ്യം ചെയ്യുകയുമായിരുന്നു. വാഹനത്തിന് കണ്ണാടികൾ രണ്ടും ഉണ്ടായിരുന്നില്ല. ‘കണ്ണാടി എവിടെ’ എന്ന ചോദ്യത്തിന് ‘പൊട്ടിപ്പോയി’ എന്നായിരുന്നു പ്രതികരണം. ലൈസൻസ് ചോദിച്ചപ്പോൾ ‘എടുത്തിട്ടില്ലെന്നും വീട്ടിലാണെന്നും’ മറുപടി നൽകി. ഇതോടെ പൊലീസ് വിദ്യാർഥികളുടെ ആധാർ പരിശോധിച്ചപ്പോഴാണ് ഇരുവർക്കും 17 വയസ്സേ [&Read More