04/03/2026
[fontresizer_tawhidurrahmandear_widget]

Tags :Union Budget 2026

Kerala

കേരളത്തിനെന്തു കിട്ടി? കേന്ദ്ര ബജറ്റിൽ ഉത്തരംമുട്ടി ബിജെപി; നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ആശങ്ക

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളം അവഗണിക്കപ്പെട്ടതിൽ സംസ്ഥാന ബിജെപി നേതൃത്വം വെട്ടിലായി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ്, അതിവേഗ റെയിൽപ്പാത, ശബരി റെയിൽ എന്നിവയുൾപ്പെടെയുള്ള പദ്ധതികളൊന്നും ബജറ്റിൽ ഇടംപിടിക്കാത്തത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കു തിരിച്ചടിയാകുമെന്നാണ് നേതാക്കളുടെ ആശങ്ക. വികസിത കേരളമെന്ന മുദ്രാവാക്യവുമായി വോട്ടർമാരെ സമീപിക്കാനൊരുങ്ങിയ ബിജെപിക്ക്, ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനങ്ങൾ നിരാശയാണ് നൽകിയത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി വികസന പദ്ധതികൾ വാരിക്കോരി നൽകാറുണ്ടെങ്കിലും കേരളത്തെ കേന്ദ്രം ബോധപൂർവം മറന്നുവെന്ന് മുഖ്യമന്ത്രി പിണറായി [&Read More

India

എയിംസ് ഇല്ല, അതിവേഗ റെയിൽ ഇല്ല; കേരളത്തിന് നിരാശ തന്നെ-ആശ്വാസമായി നികുതി ലഘൂകരണം

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിലും കേരളത്തിന് നിരാശ. സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അതിവേഗ റെയിൽ ഇടനാഴിയും എയിംസും ഇത്തവണയും പ്രഖ്യാപിച്ചില്ല. എന്നാൽ, രാജ്യത്തെ നികുതിദായകർക്ക് വലിയ ആശ്വാസം നൽകുന്ന വിധത്തിൽ ആദായനികുതി നിയമങ്ങൾ ലഘൂകരിക്കുമെന്ന പ്രഖ്യാപനം ധനമന്ത്രി നിർമല സീതാരാമൻ നടത്തി. സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വേഗറെയിൽ ഇടനാഴിയിൽ കേരളം ഇല്ല. ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽ ഇടനാഴിയിലാണ് കേരളം ഉൾപ്പെടാതിരുന്നത്. മുംബൈRead More