27/01/2026

Tags :US Foreign Policy

Main story

ഗസ്സ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ച് അമേരിക്ക ; ഭരണച്ചുമതലയ്ക്കായി പ്രത്യേക

വാഷിങ്ടൺ/കെയ്‌റോ: ഗസ്സയിൽ യുദ്ധാനന്തര ഭരണസംവിധാനവും പുനർനിർമ്മാണവും ലക്ഷ്യമിട്ടുള്ള മാസ്റ്റർ പ്ലാനിന്റെ രണ്ടാം ഘട്ടം അമേരിക്ക പ്രഖ്യാപിച്ചു. വെടിനിർത്തൽ ഉൾപ്പെടെയുള്ള ഒന്നാം ഘട്ടത്തിലെ പല നിർണ്ണായക ലക്ഷ്യങ്ങളും പൂർണ്ണമായി നടപ്പിലാകുന്നതിന് മുൻപാണ് ട്രംപ് ഭരണകൂടം അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നത്. ഗസ്സയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി 15 അംഗങ്ങളുള്ള പ്രത്യേക ടെക്‌നോക്രാറ്റിക് കമ്മിറ്റി രൂപീകരിച്ചതായും ഇന്നലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ യുഎസ് വ്യക്തമാക്കിട്ടുണ്ട്. ഫലസ്തീൻ ഭരണസമിതിയും സമാധാന ബോർഡും മുൻ ഫലസ്തീൻ ഡെപ്യൂട്ടി മന്ത്രി അലി ഷാത്ത് ആണ് ഗസ്സയുടെ ഭരണം നയിക്കുന്ന [&Read More

World

‘മര്യാദയ്ക്ക് നിന്നില്ലെങ്കില്‍ മദുറോയിലും വലിയ വില നല്‍കേണ്ടിവരും’; ഇടക്കാല വെനസ്വേലന്‍ പ്രസിഡന്‍റിന് മുന്നറിയിപ്പുമായി

കാരക്കാസ്: വെനസ്വേലയിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. പുറത്താക്കപ്പെട്ട പ്രസിഡന്റ് നിക്കോളാസ് മദുറോയ്ക്ക് പിന്നാലെ, താൽക്കാലിക ഭരണകർത്താവായി ചുമതലയേറ്റ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനും കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. മദുറോയെക്കാൾ വലിയ വില നൽകേണ്ടി വരുമെന്നാണ് റോഡ്രിഗസിനെ ട്രംപ് ഭീഷണിപ്പെടുത്തിയത്. ‘അവർ ശരിയായ തീരുമാനമെടുക്കണം, അല്ലാത്തപക്ഷം മദുറോയേക്കാൾ വലിയ വില നൽകേണ്ടി വരും,’ ദി അറ്റ്‌ലാന്റിക് നൽകിയ ഫോൺ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ വിവാദ പരാമർശങ്ങൾ. അമേരിക്കൻ സൈനിക ഇടപെടലിലൂടെ മദുറോയെ പിടികൂടിയതിനെ റോഡ്രിഗസ് [&Read More

World

അടുത്തത് ഗ്രീന്‍‌ലാന്‍ഡ് എന്ന് സൂചന നല്‍കി യുഎസ് വൃത്തങ്ങള്‍; അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഡെന്മാര്‍ക്ക്

വാഷിംഗ്ടണ്‍/കോപ്പന്‍ഹേഗന്‍: വെനിസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടിക്ക് പിന്നാലെ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന വാര്‍ത്തകള്‍ അമേരിക്കയില്‍ നിന്ന് വരുന്നത് ആഗോളതലത്തില്‍ പുതിയ ചര്‍ച്ചയ്ക്ക് വഴി തുറന്നു. ട്രംപിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലറുടെ ഭാര്യ കാറ്റി മില്ലര്‍ യുഎസ് പതാകയില്‍ പൊതിഞ്ഞ ഗ്രീന്‍ലാന്റ് ഭൂപടം ‘ഉടന്‍’ എന്ന കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. അതേസമയം, ഗ്രീന്‍ലാന്റിനെ യുഎസിന്റെ ഭാഗമാക്കാന്‍ പ്രത്യേക ദൂതനായി ജെഫ് ലാന്‍ഡ്രിയെ ട്രംപ് നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്തിട്ടുണ്ട്. ദേശീയ [&Read More

Main story

‘അടുത്തത് ക്യൂബ, പിന്നെ കൊളംബിയ’: ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ യുദ്ധപ്രഖ്യാപനവുമായി ട്രംപ്

വാഷിങ്ടണ്‍: വെനസ്വേലയിലെ സൈനിക നടപടികള്‍ക്കു പിന്നാലെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ കടുത്ത ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ക്യൂബ, കൊളംബിയ, മെക്സിക്കോ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ട്രംപിന്റെ പുതിയ നീക്കങ്ങള്‍. ക്യൂബന്‍ ഭരണകൂടം തകര്‍ച്ചയുടെ വക്കിലാണെന്നും കൊളംബിയയില്‍ സൈനിക നടപടിക്ക് മടിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. മയക്കുമരുന്ന് കടത്തും അനധികൃത കുടിയേറ്റവും തടയുന്നതിന്റെ ഭാഗമാണെന്നു പറഞ്ഞാണ് ട്രംപ് അയല്‍രാജ്യങ്ങള്‍ക്കെതിരെ അധിനിവേശനീക്കം നടത്തുന്നത്. ട്രംപിന്റെ പരാമര്‍ശങ്ങള്‍ ലാറ്റിനമേരിക്കയില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ക്യൂബന്‍ കമ്യൂണിസ്റ്റ് ഭരണകൂടം [&Read More