01/04/2026
[fontresizer_tawhidurrahmandear_widget]

Tags :US Iran conflict

Main story

കടലിൽ തീമഴ പെയ്യുമോ? യുഎസ് പടക്കപ്പലുകൾക്കെതിരെ ഇറാൻ പദ്ധതിയിടുന്നത് ‘ഡ്രോൺ സാച്ചുറേഷൻ അറ്റാക്ക്’;

വാഷിങ്ടൺ/തെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി മുറുകുന്നതിനിടെ, മേഖലയിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന അമേരിക്കൻ നാവികസേനാ വ്യൂഹത്തിന് കനത്ത വെല്ലുവിളിയായി ഇറാന്റെ ‘ഡ്രോൺ പട’ മാറുമെന്ന് മുന്നറിയിപ്പ്. അത്യാധുനികമായ യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പൽ ഉൾപ്പെടുന്ന സ്ട്രൈക്ക് ഗ്രൂപ്പിനെ ലക്ഷ്യമിട്ട് ഇറാൻ ചെലവ് കുറഞ്ഞ ഡ്രോണുകളുടെ കൂട്ട ആക്രമണം നടത്തിയേക്കാമെന്നാണ് സൈനിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കനേഡിയൻ ഡ്രോൺ കമ്പനി ‘ഡ്രാഗൺഫ്‌ലൈ’യുടെ സിഇഒയും ഡ്രോൺ യുദ്ധമുറകളിലെ വിദഗ്ധനുമായ കാമറോൺ ചെല്ല് നൽകുന്ന മുന്നറിയിപ്പ് പ്രകാരം, ഇറാന്റെ പക്കലുള്ളത് ചെലവ് കുറഞ്ഞതും എന്നാൽ മാരകമായതുമായ [&Read More

Gulf

‘ഞങ്ങളുടെ ആകാശവും മണ്ണും ഉപയോഗിച്ച് ഇറാനെ ആക്രമിക്കാൻ അനുവദിക്കില്ല’; അമേരിക്കൻ നീക്കങ്ങൾക്കിടെ നിലപാട്

അബുദാബി: ഇറാനെതിരായ സൈനിക നീക്കങ്ങൾക്ക് തങ്ങളുടെ വ്യോമപാതയോ പ്രദേശങ്ങളോ ജലപാതയോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി യുഎഇ. മേഖലയിൽ യുദ്ധഭീതിയും അമേരിക്കൻ സൈനിക വിന്യാസവും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് യുഎഇ വിദേശകാര്യ മന്ത്രാലയം നിലപാട് കർശനമാക്കിയത്. ഇറാനെതിരെ നടക്കുന്ന ശത്രുതാപരമായ ഒരു സൈനിക നടപടിക്കും ലോജിസ്റ്റിക്കൽ പിന്തുണ നൽകില്ലെന്നും യുഎഇ വ്യക്തമാക്കി. നിലവിലെ പ്രതിസന്ധികൾ പരിഹരിക്കാൻ യുദ്ധമല്ല, മറിച്ച് ചർച്ചകളും നയതന്ത്രവുമാണ് വേണ്ടതെന്ന് മന്ത്രാലയം ആവർത്തിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട്, രാജ്യങ്ങളുടെ പരമാധികാരത്തെ മാനിച്ചുകൊണ്ടുള്ള സമാധാനപരമായ പരിഹാരത്തിനാണ് യുഎഇ മുൻഗണന [&Read More

Iran

‘ഇസ്രയേൽ ഫാന്റസി പോലെയാകില്ല; ആക്രമിച്ചാൽ സർവശക്തിയുമെടുത്ത് തിരിച്ചടിക്കും’-ഇറാന്റെ അന്ത്യശാസനം

തെഹ്റാൻ: അമേരിക്കയുമായി സമ്പൂർണ യുദ്ധമുണ്ടായാൽ അത് ഇസ്രയേൽ കണക്കുകൂട്ടുന്നതിലും ഭീകരമായിരിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. പശ്ചിമേഷ്യൻ മേഖലയെ ഒന്നാകെ അത് വിഴുങ്ങുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. വാൾ സ്ട്രീറ്റ് ജേണലിൽ എഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹം യുഎസിനും ഇസ്രയേലിനും ഒരുപോലെ അന്ത്യശാസനം നൽകിയത്. ഇസ്രയേൽ അമേരിക്കൻ ഭരണകൂടത്തിന് നൽകുന്ന ഉറപ്പുകൾ വെറും ‘ഫാന്റസി’ മാത്രമാണെന്നും ഇറാൻ സർവശക്തിയുമെടുത്ത് തിരിച്ചടിക്കുമെന്നും അരാഗ്ചി വ്യക്തമാക്കി. ‘പൂർണമായൊരു ഏറ്റുമുട്ടൽ ഉണ്ടായാൽ അത് അതിരൂക്ഷമായിരിക്കും. ഇസ്രയേലും അവരുടെ സഖ്യകക്ഷികളും വൈറ്റ് ഹൗസിനെ [&Read More

World

യുഎസ് താവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്റെ വമ്പന്‍ പടയൊരുക്കം; തിരിച്ചടി ഭയന്ന് ട്രംപ് പിന്മാറി?-ഇന്റലിജന്‍സ്

വാഷിങ്ടണ്‍/തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ വമ്പന്‍ തിരിച്ചടിക്ക് കോപ്പുകൂട്ടിയതാണ് ഇറാനെ ആക്രമിക്കുന്നതില്‍നിന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പിന്തിരിപ്പിച്ചതെന്ന് സൂചന. ഇറാഖിലെയും സിറിയയിലെയും അമേരിക്കന്‍ താവളങ്ങള്‍ ആക്രമിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടിരുന്നതായി പെന്റഗണ്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ ഇറാനില്‍ നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് ഇറാനെതിരെ സൈനിക നീക്കത്തിന് ട്രംപ് ഭരണകൂടം ആലോചിച്ചിരുന്നു. എന്നാല്‍, ഇറാന്‍ നടത്തിയ തന്ത്രപരമായ സൈനിക നീക്കങ്ങളും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുമാണ് അവസാന നിമിഷം അമേരിക്കയെ ഇതില്‍നിന്ന് പിന്തിരിപ്പിച്ചതെന്ന് [&Read More

Main story

സംഘര്‍ഷങ്ങള്‍ക്കിടെ ഇറാനുമായി ചര്‍ച്ച നടത്തി സൗദി; അബ്ബാസ് അരാഗ്ചിയുമായി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍

റിയാദ്/തെഹ്റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കും അമേരിക്കയുടെ ആക്രമണ ഭീഷണികള്‍ക്കും ഇടയില്‍ നയതന്ത്ര ചര്‍ച്ചകള്‍ സജീവമാക്കി സൗദി അറേബ്യയും ഇറാനും. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഫോണില്‍ സംസാരിച്ചു. ഇന്നു നടന്ന സംഭാഷണത്തില്‍ മേഖലയിലെ പുതിയ സംഭവവികാസങ്ങളും സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി ‘അല്‍ അറബിയ’ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്ക സൈനിക നടപടിക്ക് മുതിര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് [&Read More

World

യുദ്ധഭീതിക്കിടെ നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനം രാജ്യംവിട്ടു

തെല്‍ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിക്കുന്നതിനിടെ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനമായ ‘വിങ് ഓഫ് സിയോൺ’ (Read More

World

‘അമേരിക്കയെ യുദ്ധത്തില്‍ ചാടിക്കാനുള്ള ഇസ്രയേല്‍ കെണിയാണിത്; ജൂണിലെ തെറ്റ് ആവര്‍ത്തിക്കരുത്’-ട്രംപിനോട് ഇറാന്‍

തെഹ്റാന്‍: ഇറാനില്‍ അരങ്ങേറിയ അക്രമസംഭവങ്ങള്‍ ഇസ്രയേല്‍ ആസൂത്രണം ചെയ്ത ഗൂഢാലോചനയാണെന്നും, അമേരിക്കയെ ഇറാനെതിരെ തിരിക്കാനുള്ള കെണിയായിരുന്നു ഇതെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. എന്നാല്‍, രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളെ പരാജയപ്പെടുത്തി സ്ഥിതിഗതികള്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലായെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള ഇസ്രയേല്‍ തന്ത്രത്തില്‍ വീണ് കഴിഞ്ഞ ജൂണിലെ തെറ്റ് ആവര്‍ത്തിക്കരുതെന്നും അരാഗ്ചി ട്രംപിനോട് ആവശ്യപ്പെട്ടു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇസ്രയേലിന്റെ ഗൂഢനീക്കങ്ങളെക്കുറിച്ച് ആരോപണമുയര്‍ത്തിയത്. ഇറാനിലെ സമാധാനപരമായ പ്രതിഷേധങ്ങളിലേക്ക് നുഴഞ്ഞുകയറി അക്രമം [&Read More

World

ഇറാനെതിരെ സൈനിക നീക്കത്തിനൊരുങ്ങി അമേരിക്ക; ആക്രമണത്തിനുള്ള പ്രാഥമിക പദ്ധതികള്‍ക്ക് ട്രംപിന്റെ അനുമതി

വാഷിങ്ടണ്‍: ഇറാനിലെ കലാപം മുതലെടുത്ത് ആക്രമണത്തിനു നീക്കവുമായി അമേരിക്ക. തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിനുള്ള പ്രാഥമിക പദ്ധതികള്‍ തയ്യാറാക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ഇറാനിലെ ആണവ കേന്ദ്രങ്ങളും സൈനിക താവളങ്ങളും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ്, ന്യൂയോര്‍ക്ക് പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിലെ ഏതെല്ലാം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തണമെന്ന കാര്യത്തില്‍ വൈറ്റ് ഹൗസില്‍ ചര്‍ച്ചകള്‍ സജീവമാണ്. മേഖലയിലെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള ഇറാന്റെ [&Read More