27/01/2026

Tags :V. Kunjikrishnan

Kerala

പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലികൾക്ക് നേരെ അക്രമം; ബൈക്ക് കത്തിച്ചു, ഫ്ലക്സുകൾ നശിപ്പിച്ചു

പയ്യന്നൂർ: വി കുഞ്ഞികൃഷ്ണൻ അനുകൂലമായി പ്രകടനം നടത്തിയ പ്രവർത്തകന്റെ ബൈക്ക് സാമൂഹ്യവിരുദ്ധർ കത്തിച്ചു. വെള്ളൂർ സ്വദേശി പ്രസന്നന്റെ വീടിൻ സമീപം നിർത്തിയിട്ടിരുന്ന ബൈക്കാണ് കഴിഞ്ഞ രാത്രി കത്തിച്ചത്. ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച മുൻ സിപിഎം ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടിയിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ നാട്ടിൽ പ്രകടനം നടന്നിരുന്നു. ഈ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ആളായിരുന്നു പ്രസന്നൻ. ബൈക്ക് നിർത്തിയിട്ടിരുന്ന ഭാഗത്ത് സി.സി.ടി.വി ക്യാമറകൾ ഉണ്ടായിരുന്നില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. [&Read More

Kerala

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി

കണ്ണൂര്‍: പയ്യന്നൂർ എംഎൽഎ ടി.ഐ മധുസൂദനനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണമുന്നയിച്ച മുതിർന്ന നേതാവ് വി. കുഞ്ഞികൃഷ്ണനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി. ജില്ലാ കമ്മിറ്റി അംഗമായ കുഞ്ഞികൃഷ്ണനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കം ചെയ്തതായി കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് അറിയിച്ചു. തിങ്കളാഴ്ച ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ധനരാജ് രക്തസാക്ഷി ഫണ്ട്, പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ട്, 2021Read More

Kerala

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തൽ: കുഞ്ഞികൃഷ്ണനെതിരെ സിപിഎം നടപടിയിലേക്ക്

കണ്ണൂർ: രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച പയ്യന്നൂരിലെ മുതിർന്ന നേതാവ് വി കുഞ്ഞികൃഷ്ണനെതിരെ കടുത്ത നടപടിക്കൊരുങ്ങി സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം. തെറ്റായ പ്രവണതകൾ പാർട്ടിയിൽ വെച്ചുപൊറുപ്പിക്കില്ലെന്ന് ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് വ്യക്തമാക്കി. പാർട്ടിക്ക് അതിന്റേതായ രീതികളുണ്ടെന്നും അച്ചടക്കലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം സൂചന നൽകി. ഫണ്ട് തട്ടിപ്പ് സംബന്ധിച്ച പാർട്ടി കമ്മീഷൻ റിപ്പോർട്ട് അംഗീകരിച്ചെന്ന രാഗേഷിന്റെ പ്രസ്താവന തള്ളി കുഞ്ഞികൃഷ്ണൻ രംഗത്തെത്തിയതോടെയാണ് വിവാദം മുറുകിയത്. രാഗേഷിന്റേത് ശുദ്ധ അസംബന്ധമാണെന്നും, ആരോപണങ്ങളിൽ [&Read More