06/03/2026
[fontresizer_tawhidurrahmandear_widget]

Tags :V Kunjikrishnan

Main story

‘കണക്ക് പുറത്തുവിടുന്നത് രക്തസാക്ഷിയുടെ കുടുംബത്തെ അപമാനിക്കുന്നതിന് തുല്യം; സ്യമന്തകം ശ്രീകൃഷ്ണൻ കട്ടു എന്ന്

കണ്ണൂർ: സി.പി.എമ്മിനെ പിടിച്ചുലച്ച പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് ടി.ഐ മധുസൂദനൻ എം.എൽ.എ. രക്തസാക്ഷികളുടെ ഫണ്ട് ആർക്കും തട്ടിയെടുക്കാൻ കഴിയില്ലെന്നും, കണക്കുകൾ പുറത്തുവിടുന്നത് ആ കുടുംബങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ പുരാണത്തിലെ സ്യമന്തക രത്‌നത്തിന്റെ കഥയുമായി ഉപമിച്ചായിരുന്നു മധുസൂദനന്റെ പ്രതികരണം. എം.എൽ.എ നയിക്കുന്ന രാഷ്ട്രീയ ജാഥ, പരാതിക്കാരനായ വി. കുഞ്ഞികൃഷ്ണന്റെ നാടായ വെള്ളൂരിലെത്തിയപ്പോഴാണ് മധുസൂദനൻ പരസ്യ പ്രതികരണത്തിന് തയ്യാറായത്. ‘സ്യമന്തക രത്‌നം ശ്രീകൃഷ്ണൻ കട്ടു എന്ന് പറഞ്ഞാൽ [&Read More

Kerala

‘രക്തസാക്ഷി ഫണ്ട് കണക്ക് പൊതുജനത്തിന് നൽകേണ്ടതില്ല; കുടുംബ സംഗമത്തിൽ അവതരിപ്പിക്കും’: കെ.കെ രാഗേഷ്

കണ്ണൂർ: പയ്യന്നൂർ രക്തസാക്ഷി ഫണ്ട് വിവാദം വീണ്ടും പുകയുന്നു. ഫണ്ട് തിരിമറി ആരോപിച്ച് പുസ്തകം പുറത്തിറക്കിയ മുൻ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് രംഗത്തെത്തി. ഫണ്ട് പിരിച്ചത് പാർട്ടി അംഗങ്ങളിൽ നിന്ന് മാത്രമായതിനാൽ അതിന്റെ കണക്ക് പൊതുജനത്തെയോ മാധ്യമങ്ങളെയോ ബോധ്യപ്പെടുത്തേണ്ട ബാധ്യത പാർട്ടിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിൽ കുടുംബസംഗമങ്ങൾ വിളിച്ച് ചേർത്ത് പാർട്ടി അനുഭാവികളെ യാഥാർത്ഥ്യം ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശന ചടങ്ങ് [&Read More

Kerala

വി കുഞ്ഞികൃഷ്ണന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വി കുഞ്ഞികൃഷ്ണന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ കുഞ്ഞികൃഷ്ണന്റെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനാണ് കോടതി നിർദേശം. അദ്ദേഹത്തിന്റെ പുസ്തക പ്രകാശന ചടങ്ങിനും സുരക്ഷ ഉറപ്പാക്കാൻ കോടതി നിർദേശിച്ചു. നേതാക്കൾക്കെതിരെയുള്ള ഫണ്ട് തട്ടിപ്പ് ആരോപണങ്ങൾ വെളിപ്പെടുത്തുന്ന ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ടാണ് കോടതി ഇടപെടൽ. അടുത്ത മാസം നാലിന് പയ്യന്നൂർ ഗാന്ധി പാർക്കിൽ നടക്കുന്ന ചടങ്ങിന് സുരക്ഷയൊരുക്കാൻ ജില്ലാ [&Read More