27/01/2026

Tags :Vaishna

Main story

ഇടതുകോട്ട തകർത്ത് മുട്ടടയിൽ വൈഷ്ണയുടെ മിന്നും ജയം

തിരുവനന്തപുരം: ഉറച്ച ഇടതുകോട്ടയായ തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷ് അട്ടിമറി വിജയം നേടി. സിപിഎമ്മിലെ അഡ്വ. അംശു വാമദേവനെയാണ് പരാജയപ്പെടുത്തിയത്. കോൺഗ്രസ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായിരുന്നു വൈഷ്ണ. 1607 വോട്ടുകൾ നേടിയാണ് വൈഷ്ണ സുരേഷ് വിജയിച്ചത്. എതിർ സ്ഥാനാർഥി അംശു വാമദേവന് 1210 വോട്ടുകൾ നേടാനായപ്പോൾ, ബിഡിജെഎസ് സ്ഥാനാർഥി അജിത് കുമാർ എൽ.വിക്ക് 460 വോട്ടുകൾ ലഭിച്ചു. വോട്ടർപട്ടിക വിവാദവും ഹൈക്കോടതി ഇടപെടലും: തെരഞ്ഞെടുപ്പിന് മുന്നോടിയായി വൈഷ്ണയുടെ വോട്ടർപട്ടികയിലെ [&Read More

Main story

വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ട് നീക്കിയ നടപടി തെര. കമ്മീഷന്‍ റദ്ദാക്കി

തിരുവനന്തപുരം: കോര്‍പറേഷനിലെ മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന് മത്സരിക്കാന്‍ അനുമതി. വോട്ടര്‍ പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് നീക്കിയ നടപടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെയാണ് കമ്മീഷന്‍ ഈ സുപ്രധാന തീരുമാനമെടുത്തത്. വൈഷ്ണയെ സപ്ലിമെന്ററി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. കോര്‍പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് യു.ഡി.എഫ് വൈഷ്ണയെ മുട്ടട വാര്‍ഡില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വൈഷ്ണയും [&Read More