‘ഇന്‍ഡിഗോ പ്രശ്‌നവും വായുമലിനീകരണവുമെല്ലാം പരിഹരിക്കപ്പെട്ടു!’; വന്ദേമാതരം ചര്‍ച്ചയില്‍ പരിഹാസവുമായി വിശാല്‍ ദദ്‌ലാനി
മുംബൈ: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ദേശീയ ഗീതമായ ‘വന്ദേമാതര’ത്തെക്കുറിച്ച് 10 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയെ പരിഹസിച്ച് ബോളിവുഡ് സംഗീതസംവിധായകന്‍ വിശാല്‍ ദദ്‌ലാനി. രാജ്യത്തെ മറ്റ് സുപ്രധാന വിഷയങ്ങള്‍ മാറ്റിവെച്ച് ഒരു ഗാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇത്രയധികം സമയം ചെലവഴിച്ചതിനെതിരെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ‘സഹോദരീ സഹോദരന്മാരേ, നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്തയുണ്ട്’ എന്ന് തുടങ്ങുന്ന വീഡിയോയില്‍ പരിഹാസരൂപേണയാണ് അദ്ദേഹം സംസാരിക്കുന്നത്. വന്ദേമാതരത്തെക്കുറിച്ചുള്ള ഈ സുദീര്‍ഘമായ ചര്‍ച്ചയോടെ ഇന്ത്യയിലെ തൊഴിലില്ലായ്മ, വായു മലിനീകരണം, ഇന്‍ഡിഗോ വിമാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം [&Read More