‘വന്ദേമാതരം പിറന്നത് ഇസ്‌ലാമിക അധിനിവേശത്തിലൂടെ; രാജ്യത്തിന്റെ സംസ്‌കാരവും ചരിത്രവും തകര്‍ക്കാന്‍ ശ്രമമുണ്ടായപ്പോള്‍’- അമിത്
ന്യൂഡല്‍ഹി: വന്ദേമാതരത്തിന്റെ രചനയ്ക്ക് പിന്നില്‍ ഇസ്‌ലാമിക അധിനിവേശമാണെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നൂറ്റാണ്ടുകള്‍ നീണ്ട ഇസ്‌ലാമിക അധിനിവേശങ്ങള്‍ക്കും പിന്നീട് വന്ന ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സാംസ്‌കാരിക അടിച്ചേല്‍പ്പിക്കലുകള്‍ക്കും ഉള്ള മറുപടിയായാണ് വന്ദേമാതരം പിറന്നതെന്ന് അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. നൂറ്റാണ്ടുകളോളം നീണ്ടുനിന്ന ഇസ്‌ലാമിക അധിനിവേശത്തിലൂടെ രാജ്യത്തിന്റെ സംസ്‌കാരവും ചരിത്രവും തകര്‍ക്കാന്‍ ശ്രമമുണ്ടായി. അതിനുശേഷം ബ്രിട്ടീഷുകാര്‍ അവരുടെ നാഗരികത ഇന്ത്യക്കാര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു. ഈ സാംസ്‌കാരിക പ്രതിസന്ധിയുടെ ഘട്ടത്തിലാണ് ബങ്കിം ചന്ദ്ര ചതോപാധ്യായ ‘വന്ദേമാതരം’ രചിച്ചത്. [&Read More