27/01/2026

Tags :Vellappally controversy

Main story

‘കേരളത്തില്‍ ക്രിസ്ത്യാനികള്‍ കഴിയുന്നത് മുസ്‌ലിംകളെ ഭയന്ന്’; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: വീണ്ടും വിദ്വേഷ പരാമര്‍ശവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തിലെ ക്രിസ്ത്യാനികള്‍ മുസ്‌ലിംകളെ ഭയന്നാണ് കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് നാടായി മുതല്‍ നസ്രാണി വരെ യോജിച്ചുപോകണമെന്ന് പറഞ്ഞത്. അതേസമയം , താന്‍ മുസ്ലിം വിരോധിയല്ലെന്നും മുസ്ലിംകളെ സഹോദരരെപ്പോലെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ പൂത്ത തകരയാണ് വി.ഡി സതീശനെന്നും അദ്ദേഹം അപ്രസക്തനാണെന്നും വെള്ളാപ്പള്ളി ആക്ഷേപിച്ചു. ”മുസ്‌ലിംകളെ ഭയന്നാണ് ഇന്ന് ക്രിസ്ത്യാനികള്‍ കേരളത്തില്‍ കഴിയുന്നത്. ആ ദുഃഖം അവരില്‍ പലരും പങ്കുവയ്ക്കുകയും ഒന്നിച്ചുപോകണമെന്ന് [&Read More

Kerala

ഗുരുദേവന്‍ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് വെള്ളാപ്പള്ളി ഓര്‍ക്കണം; സമുദായ നേതാവായതുകൊണ്ട് മാത്രമാണ് മിണ്ടാതിരിക്കുന്നത്-

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. എല്ലാവരെയും ഒന്നായിക്കണ്ട ശ്രീനാരായണ ഗുരുദേവന്‍ ഇരുന്ന കസേരയിലാണ് താന്‍ ഇരിക്കുന്നതെന്ന ബോധ്യം വെള്ളാപ്പള്ളി നടേശന് ഉണ്ടാകണമെന്ന് മുരളീധരന്‍ ഓര്‍മിപ്പിച്ചു. ഇത്തരം വിഷയങ്ങളെയൊക്കെ ജനങ്ങള്‍ കൈകാര്യം ചെയ്യും. അത് വോട്ടെടുപ്പില്‍ ജനം കാണിച്ചു. ഒരു സമുദായ നേതാവ് ആയതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ വെള്ളാപ്പള്ളിക്കെതിരെ ഒന്നും മിണ്ടാതിരിക്കുന്നത്. അദ്ദേഹം പറഞ്ഞതുകൊണ്ട് ഞങ്ങള്‍ക്ക് വോട്ട് കിട്ടാതിരിക്കുകയൊന്നുമില്ല. ഈ ലോകത്തെ ഒന്നായി കണ്ട ഗുരുദേവന്‍ [&Read More

Kerala

വെള്ളാപ്പള്ളി വര്‍ഗീയവാദിയല്ല; ഭൂരിപക്ഷം സന്ദര്‍ഭങ്ങളിലും മതേതര നിലപാടുകള്‍ സ്വീകരിക്കുന്ന നേതാവ്-എം.വി ഗോവിന്ദന്‍

കണ്ണൂര്‍: വിദ്വേഷ പരാമര്‍ശങ്ങള്‍ക്കിടയിലും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ന്യായീകരിച്ച് സിപിഎം. വെള്ളാപ്പള്ളിയെ വര്‍ഗീയവാദിയായി കണക്കാക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. അദ്ദേഹം സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റിയിലോ ബ്രാഞ്ചിലോ ഉള്ളയാളല്ലെന്നും, അദ്ദേഹം കേരളത്തിലെ സാമുദായിക പ്രസ്ഥാനത്തിന്റെ പ്രധാന നേതാവാണെന്നും എം.വി. ഗോവിന്ദന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭൂരിപക്ഷം സന്ദര്‍ഭങ്ങളിലും മതനിരപേക്ഷ ജനാധിപത്യ നിലപാടുകള്‍ സ്വീകരിക്കുന്ന നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളിയുടെ മതനിരപേക്ഷമായ നിലപാടുകളെ പാര്‍ട്ടി അംഗീകരിക്കും. എന്നാല്‍, പാര്‍ട്ടിക്ക് [&Read More

Main story

‘മലപ്പുറം ചോദ്യത്തില്‍’ ഉത്തരംമുട്ടി; റിപ്പോര്‍ട്ടറുടെ മൈക്ക് തട്ടിമാറ്റി ആക്രോശിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ: മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടി ക്ഷുഭിതനായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മലബാര്‍ മേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യമാണ് വെള്ളാപ്പള്ളിയെ പ്രകോപിപ്പിച്ചത്. ചോദ്യം ഇഷ്ടപ്പെടാതിരുന്ന അദ്ദേഹം റിപ്പോര്‍ട്ടര്‍ ടി.വി ജേണലിസ്റ്റിന്റെ മൈക്ക് തട്ടിമാറ്റുകയും ‘താന്‍ കുറേക്കാലമായി ഇത് തുടങ്ങിയിട്ട്, പോടോ’ എന്ന് ആക്രോശിക്കുകയും ചെയ്തു. മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ എസ്.എന്‍.ഡി.പിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലെന്നും ഈ ദുഃഖം താന്‍ മുന്‍പ് പങ്കുവെച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെത്തുടര്‍ന്ന് [&Read More