04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Vice Chancellor

Main story

‘പാറ്റകളല്ലാത്തവർ ഉറക്കെ പറയൂ…’; പ്രതികരിക്കാതെ വിദ്യാർത്ഥികള്‍, അനുമോദനച്ചടങ്ങിൽ അപഹാസ്യനായി കേരള വിസി

തിരുവനന്തപുരം: മത്സരപരീക്ഷകളിലും പഠനത്തിലും മിടുക്ക് തെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ‘വിജയതാരകം’ പരിപാടിയിൽ, ‘പാറ്റ’ പരാമർശം നടത്തി കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. കഴക്കൂട്ടം മണ്ഡലത്തിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിലായിരുന്നു വിസിയുടെ വിവാദമായ പരാമർശം. ഐഐടി മദ്രാസ് പോലുള്ള രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ ആരും പാറ്റകളാകാനല്ല, മറിച്ച് കരുത്തുറ്റ സിംഹങ്ങളാകാനാണ് ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിനിടെ വിദ്യാർത്ഥികളോട് നേരിട്ട് സംവദിച്ച അദ്ദേഹം, ‘പാറ്റകളല്ലാത്തവർ അത് ഉറക്കെ [&Read More