മാരുതി സുസുക്കി അടുത്തിടെ വിപണിയിലെത്തിച്ച സാങ്കേതികമായി ഏറെ മുന്നിലുള്ള എസ്‌യുവിയാണ് വിക്ടോറിസ്. പെട്രോള്‍, ഹൈബ്രിഡ്, സിഎന്‍ജി എന്നീ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ക്ക് പുറമെ, ഇനി കംപ്രസ്ഡ് ബയോ ഗ്യാസ് (സിബിജി) വേരിയന്റും അവതരിപ്പിക്കാന്‍ കമ്പനി ഒരുങ്ങുന്നു. വിക്ടോറിസിന്റെ ഈ പുതിയ സിബിജി മോഡല്‍ 2025ലെ ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ പ്രോട്ടോടൈപ്പ് ആയി പ്രദര്‍ശിപ്പിക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഈ മോഡലിന്റെ ലോഞ്ച് തീയതി സംബന്ധിച്ച് നിലവില്‍ സ്ഥിരീകരണമൊന്നുമില്ല. നിലവിലുള്ള സിഎന്‍ജി പതിപ്പിലെ 1.5 ലിറ്റര്‍ കെ15 നാച്ചുറലി [&Read More