ന്യൂഡൽഹി: ആഡംബര ജീവിതം കാണിച്ച് പ്രണയം നടിച്ച് ഇരുപതോളം വനിതാ കോൺസ്റ്റബിൾമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. ഡൽഹി ബുരാരി സ്വദേശി വിക്രാന്ത് തോമർ (23) ആണ് ഡൽഹി പൊലീസിന്റെ പിടിയിലായത്. വിവാഹവാഗ്‌ദാനം നൽകി 24 ലക്ഷത്തോളം രൂപ കബളിപ്പിച്ചെടുത്ത കേസിലാണ് നടപടി. കരോൾബാഗ് പൊലീസ് സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ആഡംബര ഹോട്ടലുകളുടെയും വിലകൂടിയ കാറുകളുടെയും ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് വൻകിട ബിസിനസുകാരനാണെന്ന് ധരിപ്പിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. [&Read More