29/03/2026
[fontresizer_tawhidurrahmandear_widget]

Tags :Viral News

India

‘എന്റേതല്ല, തിരികെ എടുക്കൂ’; ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി എത്തിയ 10 കോടി തൊടില്ലെന്ന്

ലഖ്‌നൗ: ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി എത്തിയ കോടികൾ കണ്ട് കണ്ണുതള്ളിയെങ്കിലും, സത്യസന്ധത കൈവിടാതെ ഒരു വീട്ടമ്മ മാതൃകയാകുന്നു. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിലുള്ള ദേവ്ഗഞ്ച് ഗ്രാമവാസിയായ റീത്തയുടെ അക്കൗണ്ടിലേക്കാണ് പത്ത് കോടിയോളം രൂപ അബദ്ധത്തിൽ ക്രെഡിറ്റ് ചെയ്യപ്പെട്ടത്. എന്നാൽ പണം തന്റേതല്ലെന്ന് ഉറപ്പിച്ചുപറഞ്ഞ റീത്ത, ബാങ്ക് അധികൃതർ പ്രശ്നം പരിഹരിക്കുന്നതുവരെ അക്കൗണ്ടിൽ നിന്നും ഒരു രൂപ പോലും തൊടില്ലെന്ന ഉറച്ച നിലപാടിലാണ്. കർഷകനായ പരസ്ഭാൻ ബഹേലിയയുടെ ഭാര്യയാണ് റീത്ത. നവരാത്രി ആഘോഷങ്ങൾക്കിടെ പണം പിൻവലിക്കാനായി എടിഎമ്മിൽ എത്തിയപ്പോഴാണ് തന്റെ [&Read More

India

അടിവസ്ത്രവും ചീപ്പും ഒരുക്കാൻ 50 ജീവനക്കാർ; ബിഎസ്എൻഎൽ ഡയറക്ടറുടെ സന്ദർശനം വിവാദത്തിൽ, ഒടുവിൽ

ലഖ്‌നൗ: മുതിർന്ന ഉദ്യോഗസ്ഥന്റെ സന്ദർശനത്തിനായി പുറപ്പെടുവിച്ച വിചിത്രമായ ഓഫീസ് ഉത്തരവ് വിവാദമായതോടെ ബിഎസ്എൻഎൽ ഡയറക്ടറുടെ പ്രയാഗ്‌രാജ് യാത്ര റദ്ദാക്കി. ബിഎസ്എൻഎൽ ബോർഡ് ഡയറക്ടർ (സിഎഫ്എ) വിവേക് ബൻസലിന്റെ ഫെബ്രുവരി 25, 26 തീയതികളിലെ സന്ദർശനത്തിന് മുന്നോടിയായി പുറത്തിറക്കിയ ഉത്തരവാണ് സോഷ്യൽ മീഡിയയിൽ പരിഹാസത്തിന് കാരണമായത്. ഡയറക്ടർക്കും സംഘത്തിനും ആവശ്യമായ അടിവസ്ത്രങ്ങൾ, ഹെയർ ഓയിൽ, ചീപ്പ്, ടവൽ, കണ്ണാടി തുടങ്ങിയ വ്യക്തിഗത വസ്തുക്കൾ ഒരുക്കാൻ മാത്രം 50 ഓളം ജീവനക്കാരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. പുണ്യസ്‌നാനത്തിനായി എത്തുന്ന സംഘത്തിന് ബോട്ട് സവാരിയും [&Read More

World

ഉറങ്ങിക്കിടന്ന യുവതിയുടെ മേൽ ചുരുണ്ടുകൂടി പെരുമ്പാമ്പ്; മനോധൈര്യത്തിന് കൈയടിച്ച് ലോകം

കാൻബെറ: ഉറക്കത്തിനിടയിൽ നെഞ്ചിൽ അസാധാരണമായ ഭാരം തോന്നി കണ്ണുതുറന്ന റേച്ചൽ ബ്ലൂർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. തന്റെ നായയാണെന്ന് കരുതി കൈനീട്ടി തലോടിയത് രണ്ടര മീറ്ററോളം നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെയായിരുന്നു. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലാണ് സിനിമാക്കഥയെ വെല്ലുന്ന സംഭവം നടന്നത്. തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. ഉറക്കത്തിനിടയിൽ എന്തോ ഇഴയുന്നതായി തോന്നി റേച്ചൽ പുതപ്പിനുള്ളിലൂടെ കൈ നീട്ടിയപ്പോൾ മിനുസമുള്ള ഒന്നിലാണ് തട്ടിയത്. ഉടൻതന്നെ ഭർത്താവ് ലൈറ്റ് തെളിച്ചതോടെയാണ് ഇവരുടെ നെഞ്ചിൽ ചുരുണ്ടുകൂടി കിടക്കുന്ന പെരുമ്പാമ്പിനെ കണ്ടത്. ‘അയ്യോ കുഞ്ഞേ, അനങ്ങരുത്! [&Read More

World

ഓർഡർ ചെയ്തത് ഗദ്ദാഫിയുടെ കാലത്ത്, കൈയിൽ കിട്ടിയത് 2026ൽ, യുദ്ധം ‘അതിജീവിച്ചെത്തിയ’ നോക്കിയ

ട്രിപ്പോളി: കാലവും സാങ്കേതികവിദ്യയും എന്തിന് ലോകം തന്നെ മാറിമറിഞ്ഞു. പക്ഷേ 16 വര്‍ഷം മുമ്പ് വഴിയില്‍ കുടുങ്ങിപ്പോയ ഫോണുകള്‍ ഒടുവില്‍ ലക്ഷ്യസ്ഥാനം കണ്ടു. ലിബിയയിലെ ട്രിപ്പോളിയിലുള്ള മൊബൈല്‍ ഷോപ്പ് ഉടമയ്ക്കാണ് 2010ല്‍ താന്‍ ഓര്‍ഡര്‍ ചെയ്ത നോക്കിയ ഫോണുകളുടെ സ്‌റ്റോക്ക് ഒന്നര പതിറ്റാണ്ടിന് ശേഷം കൈപ്പറ്റേണ്ടി വന്നത്. 2011ല്‍ ലിബിയയില്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധവും തുടര്‍ന്നുണ്ടായ ഭരണപരമായ തകര്‍ച്ചയുമാണ് അവിശ്വസനീയമായ കാലതാമസത്തിന് കാരണമായത്. എന്നാല്‍ ട്വിസ്റ്റ് അത് മാത്രമല്ല. ഫോണുകള്‍ അയച്ച ഡീലറും അത് ലഭിക്കേണ്ട കടയുടമയും ട്രിപ്പോളിയില്‍ [&Read More

India

വീട് കൊള്ളയടിക്കാന്‍ വന്ന് അടുക്കളയിലെ എക്‌സ്‌ഹോസ്റ്റ് ഫാനിൽ കുടുങ്ങി മോഷ്ടാവ്; നാടകീയ രംഗങ്ങള്‍

ജയ്പൂര്‍: വീട് കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെ അടുക്കളയിലെ എക്‌സ്‌ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തില്‍ മോഷ്ടാവ് കുടുങ്ങിയത് ഒരു മണിക്കൂര്‍. രാജസ്ഥാനിലെ കോട്ടയില്‍ കഴിഞ്ഞ ജനുവരി മൂന്നിനാണ് സിനിമയെ വെല്ലുന്ന സംഭവം അരങ്ങേറിയത്. സുഭാഷ് കുമാര്‍ റാവത്ത് എന്നയാളുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വീട്ടുകാര്‍ തീര്‍ത്ഥാടനത്തിന് പോയ സമയത്തായിരുന്നു മോഷണശ്രമം. പുലര്‍ച്ചെ ഒരു മണിയോടെ വീട്ടുകാര്‍ തിരിച്ചെത്തി മുന്‍വാതില്‍ തുറന്നപ്പോഴാണ് അടുക്കള ഭാഗത്ത് നിന്ന് വിചിത്രമായ കാഴ്ച കണ്ടത്. പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറിന്റെ വെളിച്ചത്തില്‍, എക്‌സ്‌ഹോസ്റ്റ് ഫാനിന്റെ ഇടുങ്ങിയ ദ്വാരത്തില്‍ ഒരാള്‍ [&Read More

World

ക്രിസ്മസ് ദിനത്തില്‍ കടകള്‍ തുറന്നിട്ടു; ആയിരങ്ങള്‍ക്ക് സൗജന്യമായി അന്നമൂട്ടി യുകെയിലെ മുസ്‌ലിം വ്യാപാരികള്‍

ലിവര്‍പൂള്‍: മതഭേദങ്ങള്‍ക്കപ്പുറം മനുഷ്യസ്‌നേഹത്തിന്റെ സന്ദേശം ഉയര്‍ത്തിക്കാട്ടി യുകെയിലെ മുസ്‌ലിം ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍. ക്രിസ്മസ് ദിനത്തില്‍ അഗതികള്‍ക്കും ഒറ്റപ്പെട്ടവര്‍ക്കും അവശ്യസര്‍വീസ് ജീവനക്കാര്‍ക്കും സൗജന്യ ഭക്ഷണം വിതരണം ചെയ്ത് മാനവികതയുടെ പുതിയ മാതൃക തീര്‍ത്തിരിക്കുകയാണ് ഇവര്‍. ലിവര്‍പൂള്‍ മുതല്‍ തെക്കന്‍ ഇംഗ്ലണ്ട് വരെയുള്ള വിവിധയിടങ്ങളില്‍ നടന്ന ഈ സ്നേഹപ്രവൃത്തിക്ക് സോഷ്യല്‍ മീഡിയയിലും വലിയ കയ്യടിയാണ് ലഭിക്കുന്നത്. ലിവര്‍പൂളിലെ പോര്‍ട്ട്ലാന്‍ഡ്സ് ഫിഷ് ആന്‍ഡ് ചിപ്സ്(Read More