19/04/2026
[fontresizer_tawhidurrahmandear_widget]

Tags :Virudhunagar

Main story

തമിഴ്നാട്ടിൽ പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; 17 മരണം, പലരുടെയും നില ​ഗുരുതരം

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറിനെ നടുക്കി പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 17 പേർ മരിച്ചു. കട്ടാന്നാർപട്ടിയിലെ ‘വനജ ഫയർവർക്സ്’ എന്ന സ്ഥാപനത്തിലാണ് നാടിനെ വിറപ്പിച്ച അപകടമുണ്ടായത്. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. അപകടസമയത്ത് അൻപതിലേറെ തൊഴിലാളികൾ ഫാക്ടറിയിൽ ഉണ്ടായിരുന്നുവെന്നും പലരും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാല് മുറികളുള്ള കെട്ടിടത്തിലാണ് പടക്കനിർമാണ ശാല പ്രവർത്തിച്ചിരുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടം പൂർണ്ണമായും തകർന്നു തരിപ്പണമായി. പത്ത് കിലോമീറ്റർ ദൂരത്തോളം സ്ഫോടനത്തിന്റെ പ്രകമ്പനം [&Read More