28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Vote chori allegations

India

എസ്‌ഐആറില്‍ ഇന്നും വന്‍ പ്രതിഷേധവുമായി പ്രതിപക്ഷം; ഒടുവില്‍ ചര്‍ച്ചയ്ക്ക് വഴങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ വോട്ടര്‍ പട്ടിക തീവ്രപരിശോധന (എസ്‌ഐആര്‍) സംബന്ധിച്ച് പ്രതിപക്ഷ ബഹളം ഇന്നും തുടര്‍ന്നു. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ എം.പിമാര്‍ ഒന്നടങ്കം പ്രതിഷേധമുയര്‍ത്തിയതോടെ സഭാ നടപടികള്‍ തടസപ്പെട്ടു. ഒടുവില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് സമ്മതിച്ചിരിക്കുകയാണ് കേന്ദ്രം. (Read More

India

‘ഇന്ത്യയിലെ സുതാര്യമായ തെരഞ്ഞെടുപ്പിനുള്ള ലോകത്തിന്റെ അംഗീകാരം, അഭിമാനനിമിഷം’ ‘ഇന്റര്‍നാഷണല്‍ ഐഡിയ’യുടെ അധ്യക്ഷപദത്തില്‍ ഗ്യാനേഷ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതക്ക് ലോകം നല്‍കിയ അംഗീകാരമാണ് ‘ഇന്റര്‍നാഷനല്‍ ഐഡിയ’ അധ്യക്ഷസ്ഥാനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍. 37 ജനാധിപത്യ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോക്രസി ആന്‍ഡ് ഇലക്ടറല്‍ അസിസ്റ്റന്‍സിന്റെ (ഇന്റര്‍നാഷനല്‍ ഐഡിയ) ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. (Read More

India

‘താങ്കളുടെ കൈകളില്‍ രക്തക്കറയുണ്ട്’; ഗ്യാനേഷ് കുമാറിന്റെ മുഖത്തുനോക്കി തൃണമൂല്‍ എംപിമാരുടെ വിമര്‍ശനം

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുമായി (എസ്ഐആര്‍) ബന്ധപ്പെട്ട് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത മരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത പ്രത്യേക കൂടിക്കാഴ്ചയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് നേരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പിമാർ. താങ്കളുടെ കൈകളിൽ രക്തക്കറയുണ്ട് എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ മുഖത്തുനോക്കി പറഞ്ഞതായി കൂടിക്കാഴ്ചക്ക് ശേഷം ടി.എം.സി പ്രതിനിധി സംഘം അറിയിച്ചു. അതേസമയം, തങ്ങള്‍ ഉയര്‍ത്തിയ അഞ്ചു ചോദ്യങ്ങള്‍ക്ക് ഒരു മറുപടിയും കമ്മിഷന്‍റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും ടിഎംസി നേതാക്കള്‍ [&Read More

Main story

വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ ബി.ജെ.പി ഗൂഢാലോചന; എസ്‌ഐആര്‍ തട്ടിപ്പ് ചെറുക്കാന്‍ എന്‍.ഡി.എ

ലഖ്നൗ: വോട്ടര്‍ പട്ടികയില്‍ നിന്നും ദളിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ ബി.ജെ.പി ഗൂഢാലോചന നടത്തുകയാണെന്ന് സമാജ്വാദി പാര്‍ട്ടി(എസ്.പി) നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. ഈ ഗുരുതരമായ നീക്കത്തെ ചെറുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളും എന്‍.ഡി.എ സഖ്യകക്ഷികളായ നിതീഷ് കുമാര്‍, ചന്ദ്രബാബു നായിഡു എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒന്നിച്ച് നില്‍ക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. (Read More

Main story

‘വോട്ടെടുപ്പിന്റെ ദിവസങ്ങള്‍ക്കു മുന്‍പ് 3.35 ലക്ഷം വോട്ടര്‍മാരെ ചേര്‍ത്തു; ഫലം പ്രഖ്യാപിച്ച് ദിവസങ്ങള്‍

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പുതിയ ആരോപണങ്ങളുമായി പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവുമായ പറക്കാല പ്രഭാകര്‍. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ ഡാറ്റയിലെ സുതാര്യതയില്ലായ്മയും സ്ഥിരതയില്ലായ്മയും ചോദ്യം ചെയ്താണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ബിഹാറിലെ മൊത്തം വോട്ടര്‍മാരുടെയും തെരഞ്ഞെടുപ്പിലെ മൊത്തം പോളിങ്ങിന്റെയും കണക്കുകള്‍ കമ്മിഷന്‍ ഓരോ ദിവസവും മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇനിയും ആരെങ്കിലും കണക്കുള്‍ ചോദ്യംചെയ്തു രംഗത്തെത്തിയാല്‍ ഇനിയും കണക്കുകള്‍ മാറാന്‍ സാധ്യതയുണ്ടെന്നും പറക്കാല ആരോപിച്ചു. എസ്‌ഐആറിന്റെ അന്തിമ പട്ടിക പൂര്‍ത്തിയായ [&Read More

Main story

‘വോട്ടര്‍മാരെ നീക്കം ചെയ്യാന്‍ 3,000 വ്യാജ നമ്പറുകള്‍; ഒടിപി മറികടക്കാന്‍ ഒടിപി ബൈപ്പാസ്’-അലന്ദ്

ബെംഗളൂരു: കര്‍ണാടകയിലെ അലന്ദ് വോട്ടര്‍ പട്ടിക തിരുത്തല്‍ കേസില്‍, പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്ത പശ്ചിമ ബംഗാള്‍ സ്വദേശി ബാപ്പി അദ്യയുടെ തട്ടിപ്പ് രീതിയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. 27 വയസ്സുകാരനായ അദ്യക്ക് ഒ.ടി.പി ബൈപാസ് സേവനത്തിനായി ഓരോന്നിനും 700 രൂപയാണ് ലഭിച്ചിരുന്നത്. Read More

Main story

ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വോട്ടുകൊള്ള ആരോപണം ശക്തമാക്കി കോൺഗ്രസ്

പാട്ന: ബിഹാര്‍ തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിക്കു പിിന്നാലെ വോട്ട് കൊള്ള ആരോപണം ശക്തമാക്കി കോൺഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്ന് ഫലം അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങളുടെ നാൾവഴികളാണ് വീഡിയോയിലൂടെ കോൺഗ്രസ് പുറത്ത് വിട്ടിരിക്കുന്നത്. വോട്ടിങ് മുമ്പ് 7.42 കോടി വോട്ടര്‍മാരായിരുന്നു, പക്ഷേ പിന്നീട് അത് കൂടി. സ്പെഷ്യല്‍ ഇന്റന്‍സിവ് റിവിഷന്‍ (Read More

India

‘ബിഹാറില്‍ നിന്ന് ഇറ്റലിയിലേക്കും യാത്ര നടത്തട്ടെ സര്‍ക്കാര്‍ കുലുങ്ങില്ല’-അമിത് ഷാ

പട്ന: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ‘വോട്ട് ചോരി’ആരോപണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വോട്ടര്‍ പട്ടികയില്‍ നിന്ന് നുഴഞ്ഞുകയറ്റക്കാരുടെ പേരുകള്‍ നീക്കം ചെയ്തതിനാലാണ് രാഹുല്‍ ഗാന്ധി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അമിത് ഷാ വിമര്‍ശിച്ചു. ബിഹാറിലെ അര്‍വാളില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രാഹുല്‍ ഗാന്ധിക്കു വേണമെങ്കില്‍ ബിഹാറില്‍നിന്ന് ഇറ്റലിയിലേക്കും യാത്ര നടത്താം. എന്നാല്‍, സര്‍ക്കാര്‍ കുലുങ്ങില്ല. നുഴഞ്ഞുകയറ്റക്കാരെ ഇവിടെ തുടരാന്‍ അനുവദിക്കില്ല’Read More

India

‘ബ്രസീലിയന്‍ മോഡലിന്റെ ചിത്രം മൂന്ന് വോട്ടര്‍ ഐഡികളില്‍ കണ്ടു’; രാഹുല്‍ ഗാന്ധിയുടെ ‘വോട്ട്

ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ‘വോട്ട് കൊള്ള’ ആരോപണങ്ങള്‍ക്ക് ശക്തി പകര്‍ന്ന് പോളിങ്് ഉദ്യോഗസ്ഥയുടെ മൊഴി. മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡുകളില്‍ ബ്രസീലിയന്‍ മോഡലിന്റെ ചിത്രം കണ്ടതായി ഒരു ബൂത്ത് ലെവല്‍ ഓഫീസര്‍ സ്ഥിരീകരിച്ചു. മൂന്ന് വോട്ടര്‍ ഐഡികളെങ്കിലും ഇത്തരത്തില്‍ കണ്ടതായാണു വെളിപ്പെടുത്തല്‍. റായ് നിയമസഭാ മണ്ഡലത്തിലെ ഒരു ബിഎല്‍ഒയാണ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയ ബ്രസീലിയന്‍ മോഡലിന്റെ ചിത്രം താന്‍ മൂന്ന് തവണ സര്‍വേക്കിടെ കണ്ടതായി സ്ഥിരീകരിച്ചത്. യഥാര്‍ത്ഥ [&Read More

Main story

‘ഹരിയാനയില്‍ 25 വോട്ടുകള്‍ കൊള്ളയടിച്ചു; ബിജെപിയും തെര. കമ്മീഷനും ചേര്‍ന്ന് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു’-പുതിയ

ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറി നടന്നുവെന്ന് രാഹുല്‍ ഗാന്ധി. 25 ലക്ഷം കള്ള വോട്ടുകളുമായാണ് ഒരു സംസ്ഥാനം കോണ്‍ഗ്രസില്‍നിന്നു തട്ടിയെടുത്തതെന്ന് രാഹുല്‍ ആരോപിച്ചു. 19 ലക്ഷത്തിലധികം പേര്‍ക്ക് ബള്‍ക്ക് വോട്ടും അഞ്ചു ലക്ഷത്തിലേറെ ഡ്യൂപ്ലിക്കേറ്റ് വോട്ടുകളുമുണ്ടെന്ന് രാഹുല്‍ വാദിച്ചു. ബ്രസീലിയന്‍ മോഡലിന് സംസ്ഥാനത്ത് വിവിധ ബൂത്തുകളിലായി 22 വോട്ടുകളുണ്ട്. ഒരു സ്ത്രീ നൂറു വോട്ട് ചെയ്തതായും രാഹുല്‍ ആരോപിച്ചു. ന്യൂഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുലിന്റെ പുതിയ ആരോപണങ്ങള്‍. ഹരിയാനയില്‍ 25 ലക്ഷം [&Read More