26/01/2026

Tags :Vote theft

Main story

‘ബിജെപി തോല്‍ക്കുന്നിടത്ത് കോണ്‍ഗ്രസ് അനുഭാവികളെയും ചില പ്രത്യേക സമുദായക്കാരെയും വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം

ന്യൂഡല്‍ഹി: ഗുജറാത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടികളുടെ മറവില്‍ ബിജെപി ആസൂത്രിതമായി വോട്ട് കൊള്ള നടത്തുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടനാ തത്വമായ ‘ഒരു വ്യക്തി, ഒരു വോട്ട്’ എന്നതിനെ അട്ടിമറിക്കാനാണ് നീക്കമെന്നും, ജനാധിപത്യത്തിന്റെ കാവല്‍ക്കാരാകേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ഗൂഢാലോചനയില്‍ പങ്കാളികളാവുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗുജറാത്തില്‍ നടക്കുന്ന എസ്‌ഐആര്‍ നടപടികളിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ഗുജറാത്ത് കോണ്‍ഗ്രസ് ഘടകം പുറത്തുവിട്ട കണക്കുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. [&Read More

Main story

വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ ബി.ജെ.പി ഗൂഢാലോചന; എസ്‌ഐആര്‍ തട്ടിപ്പ് ചെറുക്കാന്‍ എന്‍.ഡി.എ

ലഖ്നൗ: വോട്ടര്‍ പട്ടികയില്‍ നിന്നും ദളിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ ബി.ജെ.പി ഗൂഢാലോചന നടത്തുകയാണെന്ന് സമാജ്വാദി പാര്‍ട്ടി(എസ്.പി) നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. ഈ ഗുരുതരമായ നീക്കത്തെ ചെറുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളും എന്‍.ഡി.എ സഖ്യകക്ഷികളായ നിതീഷ് കുമാര്‍, ചന്ദ്രബാബു നായിഡു എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒന്നിച്ച് നില്‍ക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. (Read More

Main story

അലന്ദിലെ വോട്ടര്‍മാരെ കൂട്ടത്തോടെ ഡിലീറ്റ് ചെയ്തത് ഡാറ്റാ സെന്റര്‍ കേന്ദ്രീകരിച്ച്; രാഹുല്‍ ഗാന്ധിയെ

ബെംഗളൂരു: 2023ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അലന്ദ് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ തിരിമറി നടന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ(എസ്‌ഐടി) കണ്ടെത്തല്‍. അലന്ദിലെ വോട്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ വെളിപ്പെടുത്തലുകള്‍ ശരിവയ്ക്കുന്നതാണ് എസ്‌ഐടി റിപ്പോര്‍ട്ട്. ഒരു ഡാറ്റാ സെന്റര്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ വോട്ടറെ നീക്കം ചെയ്യാനുള്ള അപേക്ഷയ്ക്കും 80 രൂപ വീതം പ്രതിഫലം നല്‍കിയതായി അന്വേഷണത്തില്‍ വ്യക്തമായി. വോട്ടര്‍ പട്ടികയില്‍നിന്ന് നിയമവിരുദ്ധമായി പേര് നീക്കം ചെയ്യാന്‍ ഡിസംബര്‍ [&Read More