27/01/2026

Tags :Vote theft allegations

India

ഗുജറാത്തിൽ എസ്‌ഐആർ വോട്ടർ പട്ടിക നിയന്ത്രിക്കുന്നത് ബിജെപി? ബൂത്ത് ലെവൽ ഏജന്റുമാരിൽ മൂന്നിൽ

അഹമ്മദാബാദ്: ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലും വോട്ടർ പട്ടിക തീവ്ര പരിശോധനയിലും(എസ്‌ഐആർ) ഭരണകക്ഷിയായ ബിജെപിയുടെ അപ്രമാദിത്യം വെളിപ്പെടുത്തുന്ന നിർണായക വിവരാവകാശ രേഖകൾ പുറത്ത്. സംസ്ഥാനത്ത് വോട്ടർ പട്ടിക നിരീക്ഷിക്കാൻ നിയോഗിക്കപ്പെട്ട ബൂത്ത് ലെവൽ ഏജന്റുമാരിൽ (ബിഎൽഎ) മൂന്നിൽ രണ്ട് ഭാഗവും (ഏകദേശം 66 ശതമാനത്തോളം) ബിജെപി പ്രവർത്തകരാണെന്ന് ‘ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്തിൽ ആകെ നിയമിക്കപ്പെട്ട 73,169 ബൂത്ത് ലെവൽ ഏജന്റുമാരിൽ 49,168 പേരും ബിജെപിക്കാരാണ്. അതായത് ആകെ എണ്ണത്തിന്റെ ഏകദേശം 67 ശതമാനം. [&Read More

Kerala

ആലപ്പുഴയില്‍ മുസ്‌ലിം വോട്ട് വെട്ടാന്‍ ബിജെപി ഇടപെടല്‍? സംസ്ഥാന കൗണ്‍സില്‍ അംഗം വ്യാപകമായി

ആലപ്പുഴ: ഹരിപ്പാട് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടത്താന്‍ ബിജെപി ശ്രമിച്ചതായി പരാതി. മുസ്ലിം വിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാരുടെ പേരുകള്‍ കൂട്ടത്തോടെ വെട്ടിമാറ്റാന്‍ ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ഉണ്ണിത്താന്‍ നേരിട്ട് ഇടപെട്ടതായാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഹരിപ്പാട് ചിങ്ങോലി പഞ്ചായത്തിലാണു സംഭവം. ചിങ്ങോലി പഞ്ചായത്തിലെ 164, 166 നമ്പര്‍ ബൂത്തുകളിലെ വോട്ടര്‍മാരെ ഒഴിവാക്കാനായി ‘ഫോം 7’ ഉപയോഗിച്ചാണ് നീക്കം നടന്നത്. 57 പേരുടെ പട്ടികയാണ് ഒഴിവാക്കാനായി നല്‍കിയത്. ഇവര്‍ സ്ഥലത്തില്ലെന്നും മരണപ്പെട്ടുവെന്നുമാണ് കാരണമായി കാണിച്ചിരിക്കുന്നത്. എന്നാല്‍, ഈ [&Read More

Main story

‘ചട്ടങ്ങള്‍ കാറ്റില്‍ പറത്തരുത്; നിങ്ങള്‍ക്ക് എന്തും ചെയ്യാനുള്ള അനിയന്ത്രിതമായ അധികാരമില്ല’; എസ്‌ഐആറില്‍ തെര.

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുന്ന ഏകപക്ഷീയമായ നിലപാടുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷന് വിപുലമായ വിവേചനാധികാരങ്ങള്‍ ഉണ്ടെന്നത് ശരിയാണെങ്കിലും, അത് സ്വാഭാവിക നീതിക്കും നിലവിലുള്ള ചട്ടങ്ങള്‍ക്കും വിരുദ്ധമായി, നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. എസ്‌ഐആറുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ, ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കമ്മീഷന് ശക്തമായ താക്കീത് നല്‍കിയിരിക്കുന്നത്. 1960Read More

Main story

പറഞ്ഞത് നടപ്പാക്കി കര്‍ണാടക; തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇവിഎമ്മിനു പകരം ബാലറ്റ് പേപ്പര്‍, പ്രഖ്യാപനവുമായി

ബംഗളൂരു: ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍(ഇവിഎം) ഉപേക്ഷിച്ച് ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങാനൊരുങ്ങി കര്‍ണാടക. വരാനിരിക്കുന്ന ബംഗളൂരു കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തുമെന്ന് കര്‍ണാടക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ജി.എസ് സംഗ്രേഷി ഔദ്യോഗികമായി അറിയിച്ചു. 2026 മെയ് 25Read More

India

യു.പിയില്‍ മുസ്‌ലിം വീടുകളില്‍ വ്യാപകമായി ഹിന്ദു വോട്ടര്‍മാരും അപരിചിതരും; എസ്‌ഐആറില്‍ വന്‍ ക്രമക്കേട്

ലഖ്‌നൗ: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടികള്‍ക്കിടെ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ വന്‍ ക്രമക്കേട്. പഹാസു നഗര്‍ പഞ്ചായത്ത് പരിധിയില്‍ പുറത്തുവിട്ട കരട് വോട്ടര്‍ പട്ടികയില്‍, മുസ്‌ലിം കുടുംബങ്ങളുടെ വിലാസത്തില്‍ ഡസന്‍ കണക്കിന് ഹിന്ദു വോട്ടര്‍മാരെ രജിസ്റ്റര്‍ ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്നും വോട്ട് അട്ടിമറിക്കാനുള്ള നീക്കമാണെന്നും ആരോപിച്ച് പ്രദേശവാസികള്‍ രംഗത്തെത്തി. സമാജ്വാദി പാര്‍ട്ടി നേതാവും പഹാസു നഗര്‍ പഞ്ചായത്ത് പ്രസിഡന്റുമായ സഗീര്‍ അഹമ്മദ് ആണ് 307, 311 പോളിങ് ബൂത്തുകളിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി [&Read More

Main story

മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ മഷിക്ക് പകരം മാര്‍ക്കര്‍ പേന; പ്രതിഷേധവുമായി പ്രതിപക്ഷം, നടപടിയുണ്ടാകുമെന്ന് തെര.

മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിനിടെ വോട്ടര്‍മാരുടെ വിരലില്‍ പുരട്ടാന്‍ മഷിക്ക് പകരം മാര്‍ക്കര്‍ പേനകള്‍. ഇതേച്ചൊല്ലി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. മായ്ക്കാവുന്ന മഷിയാണ് മാര്‍ക്കര്‍ പേനകളിലുള്ളതെന്നും ഇത് കള്ളവോട്ടിന് വഴിയൊരുക്കുമെന്നും ആരോപിച്ച് രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എംഎന്‍എസ്) ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. മഹാരാഷ്ട്രയിലെ 29 മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്നു നടക്കുന്നത്. വോട്ട് ചെയ്തതിന് തെളിവായി വിരലില്‍ പുരട്ടുന്ന മഷിക്ക് പകരം പല ബൂത്തുകളിലും മാര്‍ക്കര്‍ പേനകളാണ് ഉപയോഗിച്ചത്. അസെറ്റോണ്‍ പോലുള്ള [&Read More

India

‘എല്ലാ രേഖകളും നല്‍കിയിട്ടും, 82ഉം 78ഉം വയസ്സുള്ള ഞങ്ങളെ ഹിയറിങ്ങിനായി 18 കി.മീറ്റര്‍

പനാജി: വോട്ടർ പട്ടിക തീവ്ര പരിശോധനയുടെ(എസ്ഐആർ) പേരിൽ തിരിച്ചറിയൽ രേഖകളുമായി ഹിയറിങ്ങിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചതിൽ പ്രതികരണവുമായി മുൻ നാവികസേനാ മേധാവി റിട്ട. അഡ്മിറൽ അരുൺ പ്രകാശ്. എല്ലാ രേഖകളും കൃത്യമായി നൽകിയിട്ടും, 82 വയസ്സുള്ള തന്നെയും 78 വയസ്സുള്ള ഭാര്യയെയും വെരിഫിക്കേഷനായി 18 കിലോമീറ്റർ അകലെയുള്ള സ്ഥലത്തേക്ക് വിളിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ​ഗോവയിൽ താമസിക്കുന്ന അഡ്മിറലിന്റെ വീട്ടിൽ ബൂത്ത് ലെവൽ ഓഫീസർമാർ മൂന്ന് തവണ എത്തിയിരുന്നു. അപ്പോഴൊന്നും കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നില്ല. ആവശ്യമായ ഫോമുകൾ പൂരിപ്പിച്ചു [&Read More

Main story

‘എസ്‌ഐആറില്‍ വോട്ട് വെട്ടാന്‍ ഉപയോഗിക്കുന്നത് ബിജെപി ഐടി സെല്‍ നിര്‍മിച്ച ആപ്പുകള്‍’; ഗുരുതര

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട തീവ്ര പരിശോധനയില്‍ (എസ്ഐആര്‍) തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അതിരൂക്ഷ വിമര്‍ശനവും ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്ത് വോട്ടര്‍ പട്ടികയില്‍നിന്ന് പേരുകള്‍ നീക്കം ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നത് ഔദ്യോഗിക സംവിധാനങ്ങളല്ലെന്നും, ബിജെപി ഐടി സെല്‍ വികസിപ്പിച്ച അനധികൃത മൊബൈല്‍ ആപ്പുകളാണെന്നും മമത ആരോപിച്ചു. ഗംഗാസാഗര്‍ മേളയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ [&Read More

Main story

‘ചോദ്യങ്ങള്‍ക്കു മുന്നില്‍ ഗ്യാനേഷ് കുമാറിന് സമനില തെറ്റി; ഞങ്ങള്‍ക്ക് നേരെ വിരല്‍ചൂണ്ടി സംസാരിച്ചു’-ആരോപണവുമായി

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ (സി.ഇ.സി) ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ്. പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടിക ക്രമക്കേടുകള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ എത്തിയ തൃണമൂല്‍ സംഘത്തോട് കമ്മീഷണര്‍ അങ്ങേയറ്റം മോശമായാണ് പെരുമാറിയതെന്ന് ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ആരോപിച്ചു. കൂടിക്കാഴ്ചയ്ക്കിടെ ഗ്യാനേഷ് കുമാര്‍ സമനില തെറ്റി, തങ്ങളുടെ 10 അംഗ സംഘത്തിന് നേരെ അദ്ദേഹം വിരല്‍ചൂണ്ടി സംസാരിച്ചെന്നും അഭിഷേക് പറഞ്ഞു. ‘ഞങ്ങള്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ അദ്ദേഹം ക്ഷുഭിതനായി. നിയന്ത്രണം [&Read More