ന്യൂ ഡൽഹി: ഫെബ്രുവരിയിൽ നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലും ബിഹാർ തെരഞ്ഞടുപ്പിലും രണ്ട് വോട്ടർ ഐഡി കാർഡ് ഉപയോഗിച്ച് വോട്ട് ചെയ്ത ബിജെപി പ്രവർത്തകൻ, ഫേസ്ബുക്കിൽ പങ്കുവെച്ച ഫോട്ടോ ഡിലീറ്റ് ചെയ്തതായി ആരോപണം. 44 വയസ്സുകാരനായ നാഗേന്ദ്ര കുമാർ രണ്ട് തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തുവെന്നും വിവാദമായപ്പോൾ ഫേസ്ബുക്കിലെ ഫോട്ടോ ഡിലീറ്റ് ചെയ്തുവെന്നും ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈർ ആണ് തെളിവുസഹിതം വ്യക്തമാക്കിയത്. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ചോദ്യം ചെയ്യുന്ന ഈ സംഭവത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ [&Read More
Tags :votechori
‘ഹരിയാനയിൽ നടന്ന വോട്ട് കൊള്ള തന്നെയാണ് മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും മഹാരാഷ്ട്രയിലും സംഭവിച്ചത്’ ;
ചണ്ഡീഗഢ്: മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലും ഹരിയാനയിലേതുപോലെ ‘വോട്ട് കൊള്ള’ നടന്നിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രമായ പുനഃപരിശോധന (എസ്ഐആർ), ഈ വോട്ട് മോഷണങ്ങൾ മറച്ചുവെക്കാനും അതിനെ സ്ഥാപനവൽക്കരിക്കാനുമുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു. മധ്യപ്രദേശിലെ ജില്ലാ കോൺഗ്രസ് അധ്യക്ഷന്മാരുടെ പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ പച്ച്മറിയിലെത്തിയ രാഹുൽ ഗാന്ധി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ”വോട്ട് മോഷണമാണ് ഇവിടെ വിഷയം. അത് മറച്ചുവെച്ച് വ്യവസ്ഥാപിതമാക്കാനാണ് എസ്ഐആർ ലക്ഷ്യമിടുന്നത്,”Read More
‘വോട്ട് കൊള്ള പ്രക്ഷോഭങ്ങളിൽ നിന്നു വിട്ടുനിൽക്കുന്ന കോൺഗ്രസ് നേതാക്കളെ പുറത്താക്കും’; മുന്നറിയിപ്പുമായി ഡി.കെ
ബെംഗളൂരു: വോട്ട് കൊള്ളയ്‌ക്കെതിരെ കര്‍ണാടകയില്‍ ശക്തമായ പോരാട്ടം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും. സംസ്ഥാനത്തെ ജനാധിപത്യ പ്രക്രിയ സംരക്ഷിക്കുന്നതിനായി താന്‍ തന്നെ നേരിട്ട് പോരാട്ടം നയിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. വോട്ട് മോഷണവുമായി ബന്ധപ്പെട്ട ചില സുപ്രധാന രേഖകള്‍ പുറത്തുവിട്ടുകൊണ്ടാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വോട്ടുകള്‍ ചോര്‍ത്താനുള്ള ചിലരുടെ ശ്രമങ്ങളെ പാര്‍ട്ടി അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. വോട്ട് കൊള്ളയ്‌ക്കെതിരായ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാത്ത നേതാക്കള്‍ക്ക് [&Read More