മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140.10 അടി ഉയരത്തില്‍; കേരളത്തിന് മുന്നറിയിപ്പുമായി തമിഴ്‌നാട്
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്ന് രാവിലെ 140.10 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് കേരളത്തിന് ഒന്നാം ജാഗ്രതാനിര്‍ദേശം നല്‍കി. നിലവിലെ സാഹചര്യത്തില്‍ തമിഴ്‌നാട് വിട്ടയക്കുന്ന നീരൊഴുക്ക് സെക്കന്‍ഡില്‍ 1200 ഘനയടിയായി വര്‍ധിപ്പിച്ചതായും അറിയിച്ചിട്ടുണ്ട്. പരമാവധി സംഭരണ ശേഷിയായ 142 അടിയാണ് റൂള്‍ കര്‍വ് പരിധി. മഴ കുറഞ്ഞതിനാല്‍ അണക്കെട്ടിലേക്കുള്ള വരവ് കുറവായിരിക്കുമ്പോഴും, നിലവിലെ ഉയര്‍ച്ചയെ തുടര്‍ന്ന് ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. സുരക്ഷാ പ്രോട്ടോക്കോളുകള്‍ പ്രകാരം തമിഴ്‌നാട് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 140 [&Read More