02/03/2026
[fontresizer_tawhidurrahmandear_widget]

Tags :Wayanad Township

Main story

അതിജീവനത്തിന്റെ കരുത്തുമായി ‘കേരള മോഡൽ’; വയനാട് പുനരധിവാസ ടൗൺഷിപ്പ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കൽപറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ടവർക്കായി സംസ്ഥാന സർക്കാർ ഒരുക്കിയ മാതൃകാ പുനരധിവാസ ടൗൺഷിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കിയ 178 വീടുകളുടെ താക്കോൽദാനം അദ്ദേഹം നിർവഹിച്ചു. മേപ്പാടിയിലെ നെടുമ്പാല എസ്റ്റേറ്റിൽ സജ്ജമാക്കിയ ഈ ടൗൺഷിപ്പ് കേരളത്തിന്റെ കൂട്ടായ്മയുടെയും അതിജീവനത്തിന്റെയും പ്രതീകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തമുഖത്ത് ജാതിമത രാഷ്ട്രീയ ഭേദമന്യേ കേരളം കൈകോർത്തതിനെ മുഖ്യമന്ത്രി പ്രശംസിച്ചു. ലോകത്തിന് മുന്നിൽ കേരളം മാതൃകയാണെന്നും ഇതാണ് യഥാർത്ഥ ‘കേരള സ്റ്റോറി’ എന്നും [&Read More

Main story

വയനാട് ടൗൺഷിപ്പ്: പണി തീരാതെ ഉദ്ഘാടനം നടത്തിയാൽ തിരിച്ചടിയാകും; വിമർശനം ഭയന്ന് സർക്കാർ

കല്പറ്റ: വയനാട് പുനരധിവാസ ടൗൺഷിപ്പിന്റെ ഉദ്ഘാടനം വീണ്ടും മാറ്റിവെച്ചു. അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കാതെ വീടുകൾ കൈമാറുന്നത് വൻ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് സർക്കാർ തീരുമാനം. ഫെബ്രുവരി 25ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടനം മാർച്ച് ഒന്നിലേക്കാണ് മാറ്റിയത്. പരിപാടിയുടെ തീയതി തീരുമാനിച്ച് നോട്ടീസ് അച്ചടിച്ച ശേഷമാണ് അവസാന നിമിഷം പിൻവാങ്ങിയത് എന്നത് ശ്രദ്ധേയമാണ്. ആദ്യഘട്ടത്തിൽ 178 വീടുകളാണ് ഗുണഭോക്താക്കൾക്ക് നൽകാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ വീടുകളുടെ സ്ട്രക്ച്ചറൽ ജോലികൾ കഴിഞ്ഞതൊഴിച്ചാൽ അനുബന്ധ പ്രവൃത്തികൾ പലതും അപൂർണമാണ്. ചുറ്റുമതിൽ കെട്ടൽ, മേൽക്കൂരയിൽ ഓട് പാകൽ, [&Read More