‘അര്‍ജുന്‍ ആയങ്കിയെ ന്യായീകരിക്കാനുള്ള ബാധ്യത എനിക്കില്ല; പോലീസ് നടപടി എടുത്തോട്ടെ..’- പിണറായി വിജയൻ
കണ്ണൂർ: ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന് പിണറായി വിജയൻ. അർജുൻ ആയങ്കിയെ ന്യായീകരിക്കാനുള്ള ബാധ്യത തനിക്കില്ലെന്നും പോലീസ് അവർക്ക് അനുയോജ്യമായ നടപടികളുമായി മുന്നോട്ട് പോകാമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അർജുൻ ആയങ്കിക്കായി സംസ്ഥാനമൊട്ടാകെ പോലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതികരണം. പയ്യന്നൂരിൽ സ്ഥാനാർത്ഥിയെ മാറ്റുന്നത് സംബന്ധിച്ച് കെ.കെ രാഗേഷ് നടത്തിയ പ്രസംഗത്തെക്കുറിച്ച് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ക്ഷേമ [&Read More