27/01/2026

Tags :WellnessJourney

Lifestyle

ഒരു മാസം ദിവസവും 10,000 അടി നടന്നുനോക്കൂ; ശരീരത്തിൽ ഈ ‘അത്ഭുതങ്ങള്‍’ പ്രവര്‍ത്തിക്കുന്നത്

ആരോഗ്യകരമായ ജീവിതശൈലി ആഗ്രഹിക്കുന്നവർക്കിടയിൽ ഇന്ന് 10,000 അടി എന്നത് ആവേശമായ കാര്യമാണ്. ഒരു മാസം മുഴുവൻ മുടങ്ങാതെ ദിവസവും 10,000 അടി എന്ന് ലക്ഷ്യം പൂർത്തിയാക്കിയാൽ നമ്മുടെ ശരീരത്തിൽ വിവിധങ്ങളായ ഗുണകരമായ മാറ്റങ്ങളാണ് സംഭവിക്കുക. നടത്തം ഹൃദ്രോഗം, പ്രമേഹം, വിഷാദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ആയുസ്സ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രധാന ഗുണങ്ങൾ ഹൃദയാരോഗ്യവും ഊർജ്ജസ്വലതയും തുടർച്ചയായ നടത്തം രക്തചംക്രമണം വർദ്ധിപ്പിക്കുകയും ഹൃദയ പേശികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത കുറയ്ക്കുന്നു. ഒരു മാസത്തിന് ശേഷം [&Read More

Lifestyle

രോഗങ്ങളെ അകറ്റാൻ പഴങ്ങൾ; അറിയാം ‘റെയിൻബോ ഡയറ്റി’ന്റെ ഗുണങ്ങൾ

നമ്മുടെ ശരീരത്തിന് ആവശ്യമായ വൈറ്റമിനുകള്‍, മിനറലുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ പ്രധാന സ്രോതസ്സാണ് പഴവര്‍ഗ്ഗങ്ങള്‍. കൃത്യമായ അളവില്‍ പഴങ്ങള്‍ കഴിക്കുന്നത് ഹൃദ്രോഗം, ക്യാന്‍സര്‍, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ തടയാന്‍ സഹായിക്കുമെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു. സിട്രസ് പഴങ്ങളുടെ ഗുണങ്ങള്‍ നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങള്‍ വൈറ്റമിന്‍ സിയാല്‍ സമ്പന്നമാണ്. നാരങ്ങയിലെ ഫ്‌ലേവനോയിഡുകള്‍ ബാക്ടീരിയകളെ പ്രതിരോധിക്കാനും കോശങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. ഓറഞ്ച് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, സസ്യഭക്ഷണങ്ങളില്‍ നിന്നുള്ള ഇരുമ്പ് ആഗിരണം ചെയ്യാനും ശരീരത്തെ സഹായിക്കുന്നു. [&Read More

Lifestyle

ഇനി മൂത്രം പറയും നിങ്ങളുടെ ‘യഥാര്‍ഥ’ പ്രായം! വാര്‍ധക്യം അളക്കാന്‍ പുതിയ കണ്ടുപിടിത്തവുമായി

ബെയ്ജിംഗ്: പ്രായം എന്നത് ജനനത്തീയതി വച്ച് കണക്കാക്കുന്ന ഒന്നാണെന്നാണ് നമ്മള്‍ ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ നമ്മുടെ ശരീരത്തിലെ കോശങ്ങള്‍ക്ക് എത്ര വയസ്സായി എന്ന് കൃത്യമായി പറയാന്‍ ഇനി വെറും ഒരു മൂത്രപരിശോധനയിലൂടെ സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ചൈനയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ‘യൂറിന്‍ ഏജിംഗ് ക്ലോക്ക്’ (Read More