കൊല്‍ക്കത്ത/ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക തീവ്ര പരിശോധന (എസ്ഐആർ) നടപടിക്കെതിരെ ദേശീയതലത്തിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാൻ തൃണമൂൽ കോൺഗ്രസ്. ഇതിനായി ഫെബ്രുവരിയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡൽഹി സന്ദർശിച്ചേക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം നടക്കുന്ന സമയത്തായിരിക്കും സന്ദർശനം. വോട്ടർ പട്ടിക പുതുക്കലിന്റെ മറവിൽ ചില പ്രത്യേക വിഭാഗങ്ങളെയും സമുദായങ്ങളെയും ലക്ഷ്യം വെച്ച് അവരുടെ വോട്ടുകൾ നീക്കം ചെയ്യാനുള്ള കേന്ദ്രസർക്കാരിന്റെ ഗൂഢശ്രമമാണിതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു. എസ്ഐആർ നടപടിയെ ദേശീയ പൗരത്വ [&Read More
Tags :West Bengal CM
‘ഇത് ബിജെപിയുടെ പണമല്ല, ജനങ്ങളുടേതാണ്; നിങ്ങളുടെ ദയാദാക്ഷിണ്യം എനിക്ക് വേണ്ട’-പൊതുവേദിയില്‍ കേന്ദ്രത്തിന്റെ കത്ത്
കൊല്‍ക്കത്ത: തൊഴിലുറപ്പ് പദ്ധതിയുടെയും ഭവന പദ്ധതിയുടെയും ഫണ്ട് തടഞ്ഞുവെച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിബന്ധനകള്‍ അടങ്ങിയ കത്ത് പരസ്യമായി കീറിയെറിഞ്ഞാണ് മമത തന്റെ രോഷം പ്രകടിപ്പിച്ചത്. തനിക്ക് നിങ്ങളുടെ ദയ വേണ്ട എന്ന് പറഞ്ഞുകൊണ്ടായിരുന്നു മമതയുടെ നടപടി. കേന്ദ്രം നല്‍കുന്ന ഫണ്ട് ബിജെപിയുടെ പണമല്ലെന്നും അത് ജനങ്ങളുടെ പണമാണെന്നും അവര്‍ തുറന്നടിച്ചു. കൂച്ച് ബിഹാറില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസ് റാലിയിലായിരുന്നു സംഭവം. ”ഇത് ബിജെപിയുടെ പണമല്ല, ജനങ്ങളുടെ പണമാണ്. സംസ്ഥാനത്തിന് [&Read More