തൃശൂർ: തൃശൂർ നഗരമധ്യത്തിൽ കാറുകൾ തടഞ്ഞുനിർത്തി മദ്യലഹരിയിൽ അക്രമം കാട്ടിയ യുവതി പൊലീസിന്റെ പിടിയിലായി. തൃശൂർ ചാഴൂർ സ്വദേശിയായ റഹ്‌മത്ത് (21) ആണ് സംഭവത്തിൽ അറസ്റ്റിലായത്. ഇന്നലെ അർധരാത്രിയോടെയാണ് പൂർണ്ണമായും മദ്യപിച്ച് ലക്കുകെട്ട നിലയിൽ യുവതി നടുറോഡിലിറങ്ങി വാഹനങ്ങൾ തടയുകയും പണം ആവശ്യപ്പെടുകയും ചെയ്തത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെയും യുവതി അക്രമം അഴിച്ചുവിട്ടു. തുടർന്ന് വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വനിതാ എസ്.ഐ കലയെ യുവതി മർദിക്കുകയും കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. സംഭവം നടക്കുമ്പോൾ യുവതിയുടെ ആൺസുഹൃത്തും [&Read More