28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Youth Congress

Kerala

‘സ്പീക്കർ എ.എൻ ഷംസീറിന്‍റെ ഫോൺ പരിശോധിക്കണം, ഗൂഢാലോചന അന്വേഷിക്കണം’; ഡിജിപിക്ക് പരാതി നൽകി

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് നാടകീയ നീക്കങ്ങൾ. സംഭവത്തിൽ സ്പീക്കർ എ.എൻ ഷംസീറിനെതിരെ ഗൂഢാലോചന ആരോപിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഷംസീറിന്റെ ഫോൺ രേഖകൾ പരിശോധിക്കണമെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിന്റെ ആവശ്യം. അതേസമയം, മന്ത്രിയെ ആക്രമിച്ചത് കെ.എസ്.യു പ്രവർത്തകനാണെന്ന സി.പി.എം വാദം കെ.എസ്.യു തള്ളി. സി.പി.എം പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത് മന്ത്രിയുടെ ഗൺമാനാണെന്നും തങ്ങളുടെ പ്രവർത്തകർ മന്ത്രിയുടെ അടുത്തേക്ക് [&Read More

India

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റിന് പിന്നാലെ നാടകീയ രംഗങ്ങൾ: ഡൽഹി-ഹിമാചൽ പോലീസ് സേനകൾ

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന എഐ ഇംപാക്ട് ഉച്ചകോടിക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിനെ ചൊല്ലി ഡൽഹി, ഹിമാചൽ പ്രദേശ് പോലീസ് സേനകൾ തമ്മിൽ ഹൈവേയിൽ നാടകീയമായ ഏറ്റുമുട്ടൽ. ട്രാൻസിറ്റ് റിമാൻഡ് ഉൾപ്പെടെയുള്ള നിയമനടപടികൾ പാലിക്കാതെ പ്രതികളെ കൊണ്ടുപോകാൻ ശ്രമിച്ച ഡൽഹി പോലീസ് സംഘത്തെ ഹിമാചൽ പോലീസ് തടയുകയും അവർക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കുകയും ചെയ്തു. ഷിംലയിലെ റിസോർട്ടിൽ നിന്ന് സിവിൽ വേഷത്തിലെത്തിയ ഡൽഹി പോലീസ് സംഘം മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബലമായി പിടിച്ചുകൊണ്ടുപോയതാണ് തർക്കത്തിന് ആധാരം. [&Read More

Kerala

‘വിദ്യാർഥിയായിരിക്കെ മോണോ ആക്ടിൽ ഒന്നാംസ്ഥാനം നേടിയ വീണാ ജോർജ് മന്ത്രിയായിട്ടും അഭിനയമികവ് തുടരുന്നു’;

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റെന്ന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ അവകാശവാദത്തെ പരിഹസിച്ച് യൂത്ത് കോൺഗ്രസ്. വിദ്യാർഥിയായിരിക്കെ മോണോ ആക്ടിൽ ഒന്നാംസ്ഥാനം നേടിയ വീണാ ജോർജ്, മന്ത്രിയായിട്ടും ആ അഭിനയമികവ് തുടരുകയാണെന്ന് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷ്. ജനീഷ് പരിഹസിച്ചു. കഴിഞ്ഞ ദിവസം മോഹൻലാലിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനയത്തിൽ തോൽപ്പിച്ചെങ്കിൽ, ഇന്ന് തന്റെ മാരകമായ അഭിനയ സിദ്ധി കൊണ്ട് വീണാ ജോർജ് മുഖ്യമന്ത്രിയെ മറികടന്നിരിക്കുകയാണെന്നും ജനീഷ് പറഞ്ഞു. പ്രതിഷേധക്കാരെ കാണുമ്പോൾ ‘അന്യനും’ അവർ പോയാൽ ‘അമ്പിയും’ [&Read More

Main story

’10 കോടി നഷ്ടപരിഹാരം വേണം’; എം.എ ഷഹനാസിന് വക്കീൽ നോട്ടീസ് അയച്ച് രാഹുൽ

തിരുവനന്തപുരം: കോൺഗ്രസ് വനിതാ നേതാവ് എം.എ ഷഹനാസിനെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കഴിഞ്ഞ മൂന്നാം തീയതി കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ തന്നെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിൽ മോശമായി സംസാരിച്ചുവെന്ന് ആരോപിച്ചാണ് രാഹുൽ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. തുക ലഭിക്കുകയാണെങ്കിൽ 100 പാവപ്പെട്ടവർക്ക് വീട് വെച്ച് നൽകുന്ന പദ്ധതിക്കായി അത് ഉപയോഗിക്കുമെന്നും രാഹുൽ വ്യക്തമാക്കി. ഷഹനാസ് നടത്തിയ സംഭാഷണങ്ങളുടെ സ്ക്രീന്‍ഷോട്ട് പുറത്തുവിടുമെന്ന് കഴിഞ്ഞ ദിവസം ചാനല്‍ അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞിരുന്നു. തന്നെ യുഎഇയിലേക്ക് [&Read More

Kerala

വർഗീയ പരാമർശത്തിൽ സജി ചെറിയാനെതിരെ നിയമനടപടിയുമായി യൂത്ത് കോൺഗ്രസ്; പരാതി നൽകി

ചെങ്ങന്നൂർ: വർഗീയ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ നിയമനടപടിയുമായി യൂത്ത് കോൺഗ്രസ്. മന്ത്രിയുടെ പ്രസ്താവന മതസ്പർധ വളർത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡണ്ട് ബിനു ചുള്ളിയിൽ പൊലീസിൽ പരാതി നൽകി. ചെങ്ങന്നൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ പരാതി നൽകിയത്. മന്ത്രിയുടെ പ്രസ്താവന മതസ്പർധ വളർത്തുന്നതാണെന്നും, ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ നടത്താൻ പാടില്ലാത്ത വർഗീയ പരാമർശമാണ് നടത്തിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. ​മന്ത്രിക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് ബിനു ചുള്ളിയിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചത്. സജി ചെറിയാൻ സിപിഎമ്മിലെ [&Read More