27/03/2026
[fontresizer_tawhidurrahmandear_widget]

‘അന്ന് രാജ്യദ്രോഹക്കുറ്റം; ഇന്ന് താലിബാന്‍ നേതാക്കള്‍ക്ക് യുപി പൊലീസ് സുരക്ഷ’; വിമര്‍ശിച്ച് സംഭല്‍ എംപി

 ‘അന്ന് രാജ്യദ്രോഹക്കുറ്റം; ഇന്ന് താലിബാന്‍ നേതാക്കള്‍ക്ക് യുപി പൊലീസ് സുരക്ഷ’; വിമര്‍ശിച്ച് സംഭല്‍ എംപി

ലഖ്നോ: അഫ്ഗാനിസ്താന്‍ വിദേശകാര്യമന്ത്രി ആമിര്‍ ഖാന്‍ മുത്തഖിയുടെ ഇന്ത്യ സന്ദര്‍ശനത്തില്‍ ബിജെപിയുടെ ഇരട്ടത്താപ്പ് ചോദ്യംചെയ്ത് സംഭല്‍ എംപി സിയാവുറഹ്മാന്‍ ബര്‍ഖ്. ഇപ്പോൾ താലിബാൻ നേതാവിന് ചുവപ്പുപരവതാനി വിരിക്കുന്ന യുപി പൊലീസ് മുമ്പ് സംഭല്‍ മുൻ എംപിയായിരുന്ന ഡോ. ഷഫീഖുര്‍ റഹ്മാന്‍ ബര്‍ഖിനെതിരെ കേസെടുത്ത കാര്യം ചൂണ്ടിക്കാട്ടിയാണ് വിമർശനം.

‘ഇപ്പോള്‍ അതേ താലിബാന്‍ മന്ത്രി ആഗ്രയിലെ താജ്മഹലും ദയൂബന്ദും സന്ദര്‍ശിക്കും. യുപി പൊലീസ് പൂര്‍ണസുരക്ഷ നല്‍കും. എന്തുകൊണ്ട് ഈ ഇരട്ടത്താപ്പ്?’-സിയാവുറഹ്മാന്‍ ചോദിച്ചു.

അഫ്ഗാനിസ്താനില്‍ യുഎസ് സൈന്യത്തെ താലിബാന്‍ പരാജയപ്പെടുത്തിയതിനെ കുറിച്ച് പരാമര്‍ശിച്ചതിന് നേരത്തെ ബര്‍ഖിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.

Also read: