28/03/2026
[fontresizer_tawhidurrahmandear_widget]

‘ബിഹാർ തെരഞ്ഞെടുപ്പ് ഫലം അസ്വാഭാവികം; ജനങ്ങളുടെ പ്രതികരണം അറിയാൻ ഞങ്ങളുടെ സ്ഥാനാർഥികളും പ്രവർത്തകരും ഫീൽഡിൽ ഇറങ്ങുന്നു’-സി.പി.ഐ(എം.എൽ) ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ

 ‘ബിഹാർ തെരഞ്ഞെടുപ്പ് ഫലം അസ്വാഭാവികം; ജനങ്ങളുടെ പ്രതികരണം അറിയാൻ ഞങ്ങളുടെ സ്ഥാനാർഥികളും പ്രവർത്തകരും ഫീൽഡിൽ ഇറങ്ങുന്നു’-സി.പി.ഐ(എം.എൽ) ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ

പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അസ്വാഭാവികമാണെന്ന് സി.പി.ഐ(എം.എൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ. ഭരണകക്ഷിയായ എൻ.ഡി.എയുടെ വിജയത്തിന് പിന്നിൽ മൂന്ന് ‘പരീക്ഷണങ്ങൾ’ സ്വാധീനം ചെലുത്തി എന്നും അദ്ദേഹം ആരോപിച്ചു.

​മഹാസഖ്യത്തിലെ ഘടകകക്ഷിയായ സി.പി.ഐ (എം.എൽ.) ലിബറേഷന് ഇത്തവണ 20 സീറ്റുകളിൽ മത്സരിച്ചതിൽ രണ്ടെണ്ണം മാത്രമാണ് നേടാനായത്. 2020-ൽ 19-ൽ 12 സീറ്റുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ച സ്ഥാനത്താണിത്.

​തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം പട്‌നയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഭട്ടാചാര്യ മൂന്ന് പരീക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്.

​സ്ത്രീകൾക്ക് 10,000 രൂപ വീതം കൈമാറുന്ന പദ്ധതിയുടെ പൂർത്തീകരണത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. ഇത് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ അസാധാരണമായ പരീക്ഷണമാണെന്ന് അദ്ദേഹം പറഞ്ഞു.

എസ്ഐആറിൻ്റെ ഭാഗമായി വോട്ടർപട്ടികയിൽ നിന്ന് 65 ലക്ഷം വോട്ടർമാരെ ഒഴിവാക്കുകയും പിന്നീട് 3.5-4 ലക്ഷം പുതിയ പേരുകൾ ചേർക്കുകയും ചെയ്തത് ഫലത്തെ ഗണ്യമായി ബാധിച്ചു. ഒപ്പം, ഒരു വൻകിട കോർപ്പറേറ്റ് സ്ഥാപനത്തിന് തുച്ഛമായ വിലയ്ക്ക് ഭൂമി കൈമാറ്റം ചെയ്ത വിഷയം പ്രതിപക്ഷം ഉയർത്തിയിട്ടും വോട്ടർമാർക്കിടയിൽ വേണ്ടത്ര സ്വാധീനം ചെലുത്തിയില്ല. ഇത് സംസ്ഥാനത്തിന്റെ വിഭവങ്ങൾ കോർപ്പറേറ്റ്വൽക്കരിക്കുന്നത് സാധാരണമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

​ഇത്തരം ‘പരീക്ഷണങ്ങൾ’ അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും, അല്ലെങ്കിൽ രാഷ്‌ട്രീയത്തിൽ തുല്യ അവസരം ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങളുടെ പ്രതികരണം അറിയുന്നതിനായി നവംബർ 18 മുതൽ 24 വരെ ഞങ്ങളുടെ സ്ഥാനാർത്ഥികളും പ്രവർത്തകരും ഫീൽഡിൽ ഇറങ്ങി പൊതുജനങ്ങളുമായി ബന്ധപ്പെടുമെന്നും ഭട്ടാചാര്യ അറിയിച്ചു.

Also read: