പട്ന: ബിഹാര്‍ സര്‍ക്കാരിനെ വെട്ടിലാക്കി ‘ഗുണഭോക്താക്കളുടെ’ വിചിത്രമായ പ്രതിഷേധം. അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയ 10,000 രൂപ തിരിച്ചടയ്ക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തോട്, ‘ഞങ്ങള്‍ നല്‍കിയ വോട്ട് തിരികെ തരൂ, എങ്കില്‍ പണം മടക്കി നല്‍കാം’ എന്ന നിലപാടിലാണ് ജഹാനാബാദിലെ ഒരുകൂട്ടം യുവാക്കള്‍. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച പണമാണ് യുവാക്കളുടെ അക്കൗണ്ടിലെത്തിയത്. ‘മുഖ്യമന്ത്രി മഹിളാ റോസ്ഗര്‍ യോജന’ പ്രകാരം സ്ത്രീകള്‍ക്ക് ലഭിക്കേണ്ട തുക സാങ്കേതിക തകരാര്‍ മൂലം ജഹാനാബാദ് ജില്ലയിലെ ഘോഷി ബ്ലോക്കിലെ നിരവധി പുരുഷന്മാരുടെ അക്കൗണ്ടുകളിലേക്കാണ് എത്തിയതായാണ് റിപ്പോര്‍ട്ട്. [&Read More
Tags :Bihar assembly election 2025
നിതീഷ് പ്രഖ്യാപിച്ച 10000 രൂപ ലഭിച്ചില്ല; പ്രതിഷേധവുമായി നൂറുകണക്കിനു സ്ത്രീകള്‍, ഉദ്യോഗസ്ഥര്‍ ഓടിരക്ഷപ്പെട്ടു
പട്‌ന: ബിഹാറില്‍ മുഖ്യമന്ത്രി മഹിളാ റോസ്ഗാര്‍ യോജന പ്രകാരം വാഗ്ദാനം ചെയ്ത 10,000 രൂപയുടെ സാമ്പത്തിക സഹായം ലഭിക്കാത്തതിനെ തുടര്‍ന്ന് നൂറുകണക്കിന് സ്ത്രീകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. നവാഡ ജില്ലയിലെ സിരദ്ല മേഖലയില്‍ നടന്ന പ്രതിഷേധത്തില്‍, രോഷാകുലരായ സ്ത്രീകള്‍ തടിച്ചുകൂടിയതോടെ ‘ജീവിക’ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഓടിരക്ഷപ്പെട്ടതായി ‘പ്രഭാത് ഖബര്‍’, ‘പത്രിക’ തുടങ്ങിയ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ച പദ്ധതി പ്രകാരം 10 ലക്ഷം വനിതകളുടെ അക്കൗണ്ടുകളിലേക്ക് 10,000 രൂപ [&Read More
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്‍ഡിഎ സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് 10,000 രൂപ വീതം വിതരണം ചെയ്ത നടപടിയെ പരോക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണം വിതരണം ചെയ്യുന്നത് യഥാര്‍ത്ഥ ജനക്ഷേമമല്ലെന്നും, അത് വോട്ട് വാങ്ങാനുള്ള തന്ത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിഹാര്‍ തെരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ വിജയത്തിന് വഴിവെച്ചത് ‘മുഖ്യമന്ത്രി മഹിളാ റോസ്ഗാര്‍ യോജന’ പ്രകാരം സ്ത്രീകള്‍ക്ക് 10,000 രൂപ വീതം നല്‍കിയതാണെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് മുതിര്‍ന്ന നേതാവിന്റെ [&Read More
പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയത്തിന് പിന്നാലെ, നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റു. ഇതു പത്താം തവണയാണ് ജെഡിയു നേതാവ് നിതീഷ് കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രിയാകുന്നത്. സംസ്ഥാന രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയാകുന്ന നേതാവ് എന്ന റെക്കോര്‍ഡും ഇതോടെ അദ്ദേഹം സ്വന്തമാക്കി. പാട്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. നിതീഷിനൊപ്പം 19 മന്ത്രിമാരും അധികാരമേറ്റു. ബിജെപി നേതാക്കളായ സമ്രാട്ട് [&Read More
പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട വോട്ടർ പട്ടിക പരിഷ്കരണ ഡാറ്റയുടെ വിശകലനം വെളിപ്പെടുത്തുന്നത്, വോട്ടർമാരെ ഏറ്റവും കൂടുതൽ ഒഴിവാക്കിയതും (Read More
പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ലോക ബാങ്ക് വായ്പ വകമാറ്റി ചെലവഴിച്ചുവെന്ന് ആരോപണവുമായി പ്രശാന്ത് കിഷോറിൻ്റെ ‘ജൻ സുരാജ്’ പാർട്ടി. 14,000 കോടി രൂപയുടെ ഫണ്ട് ആണ് വകമാറ്റി ചെലവഴിച്ചതെന്നാണ് ആരോപണം. തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ സാധിക്കാതെ പോയതിന് പിന്നാലെയാണ് പാർട്ടിയുടെ ദേശീയ പ്രസിഡൻ്റ് ഉദയ് സിംഗ് ഞെട്ടിക്കുന്ന ആരോപണവുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് ജൂൺ മുതൽ ഏകദേശം 40,000 കോടി രൂപ സർക്കാർ ചെലവഴിച്ചു. [&Read More
‘ബിഹാർ തെരഞ്ഞെടുപ്പ് ഫലം അസ്വാഭാവികം; ജനങ്ങളുടെ പ്രതികരണം അറിയാൻ ഞങ്ങളുടെ സ്ഥാനാർഥികളും പ്രവർത്തകരും
പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അസ്വാഭാവികമാണെന്ന് സി.പി.ഐ(എം.എൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ. ഭരണകക്ഷിയായ എൻ.ഡി.എയുടെ വിജയത്തിന് പിന്നിൽ മൂന്ന് ‘പരീക്ഷണങ്ങൾ’ സ്വാധീനം ചെലുത്തി എന്നും അദ്ദേഹം ആരോപിച്ചു. മഹാസഖ്യത്തിലെ ഘടകകക്ഷിയായ സി.പി.ഐ (എം.എൽ.) ലിബറേഷന് ഇത്തവണ 20 സീറ്റുകളിൽ മത്സരിച്ചതിൽ രണ്ടെണ്ണം മാത്രമാണ് നേടാനായത്. 2020Read More
പാട്ന: ബിഹാര്‍ തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിക്കു പിിന്നാലെ വോട്ട് കൊള്ള ആരോപണം ശക്തമാക്കി കോൺഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്ന് ഫലം അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങളുടെ നാൾവഴികളാണ് വീഡിയോയിലൂടെ കോൺഗ്രസ് പുറത്ത് വിട്ടിരിക്കുന്നത്. വോട്ടിങ് മുമ്പ് 7.42 കോടി വോട്ടര്‍മാരായിരുന്നു, പക്ഷേ പിന്നീട് അത് കൂടി. സ്പെഷ്യല്‍ ഇന്റന്‍സിവ് റിവിഷന്‍ (Read More
ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെ ‘മുസ്‌ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്’ എന്ന് വിശേഷിപ്പിച്ച മോദി, അവരുടെ ‘നെഗറ്റീവ് അജണ്ട’ കാരണം പാർട്ടിയിൽ വലിയ പിളർപ്പുണ്ടാകാൻ സാധ്യതയുണ്ടെന്നും ആരോപിച്ചു. ബിഹാർ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ മികച്ച വിജയത്തിന് ശേഷം ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. രാഹുൽ ഗാന്ധി സ്വയം മുങ്ങിത്താഴാനും ഒപ്പം മറ്റുള്ളവരെ മുക്കാനും ശ്രമിച്ചുവെന്ന് മോദി പരിഹസിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബെഗുസരായിലെ ഒരു കുളത്തിൽ രാഹുൽ ഗാന്ധി [&Read More
ഉവൈസിയുടെ ‘മജ്‌ലിസി’ന് വൻ മുന്നേറ്റം; ജോക്കിഹട്ടിൽ എഐഎംഐഎം സ്ഥാനാർഥിക്കു മുന്നിൽ അടിതെറ്റിവീണത് 3
പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍, അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) സംസ്ഥാന രാഷ്ട്രീയത്തില്‍ വീണ്ടും ശക്തമായ സാന്നിധ്യമറിയിച്ചു. മുസ്ലീം ഭൂരിപക്ഷ മേഖലയായ സീമാഞ്ചലിലെ അരാരിയ ജില്ലയിലെ ജോക്കിഹട്ട് മണ്ഡലത്തില്‍ എ.ഐ.എം.ഐ.എം വിജയം ഉറപ്പിച്ചത്, പ്രധാന പാര്‍ട്ടികളിലെ മൂന്ന് പ്രമുഖ നേതാക്കള്‍ക്ക് കനത്ത തിരിച്ചടിയായി. എ.ഐ.എം.ഐ.എം സ്ഥാനാര്‍ത്ഥിയായ മുര്‍ഷിദ് ആലം ആണ് ജോക്കിഹട്ടില്‍ വിജയം നേടിയത്. പ്രമുഖരായ മൂന്ന് മുന്‍ മന്ത്രിമാരെയും പ്രബലരെയും പരാജയപ്പെടുത്തിയാണ് മുര്‍ഷിദ് ആലത്തിന്റെ മുന്നേറ്റം. [&Read More