28/03/2026
[fontresizer_tawhidurrahmandear_widget]

‘സ്‌കിന്‍കെയര്‍ റൂട്ടീന്‍ ഒന്ന് പറഞ്ഞുതരാമോ ‘? വിജയാഘത്തിനിടെ മോദിയോട് ഹാര്‍ലീന്‍ ഡിയോള്‍

 ‘സ്‌കിന്‍കെയര്‍ റൂട്ടീന്‍ ഒന്ന് പറഞ്ഞുതരാമോ ‘? വിജയാഘത്തിനിടെ മോദിയോട് ഹാര്‍ലീന്‍ ഡിയോള്‍

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചിരി പടര്‍ത്തി ക്രിക്കറ്റ് താരം ഹാര്‍ലീന്‍ ഡിയോള്‍. ടീമിന്റെ ചരിത്ര വിജയത്തെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടന്നതിനിടയില്‍, പ്രധാനമന്ത്രിയുടെ സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചുള്ള ഹാര്‍ലീന്റെ ആകസ്മികമായ ചോദ്യമാണ് സദസിനെയാകെ ചിരിപ്പിച്ചത്.

പ്രധാനമന്ത്രി മോദി ഹാര്‍ലീന്‍ ഡിയോളിന്റെ സന്തോഷകരമായ സ്വഭാവത്തെയും സമ്മര്‍ദസമയത്തും അന്തരീക്ഷം ലഘൂകരിക്കുന്നതിലുള്ള അവരുടെ കഴിവിനെയും പ്രശംസിച്ചിരുന്നു. ഇതിന് മറുപടി പറഞ്ഞ ശേഷം, ഹാര്‍ലീന്‍ പെട്ടെന്ന് ചോദ്യകര്‍ത്താവിന്റെ റോളിലേക്ക് മാറി. എല്ലാവരും ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു ചോദ്യം പ്രതീക്ഷിച്ചിരിക്കുമ്പോള്‍, താരം അപ്രതീക്ഷിതമായി പ്രധാനമന്ത്രിയോട് ചോദിച്ചു: ”സര്‍, നിങ്ങളുടെ ചര്‍മം എപ്പോഴും തിളക്കമുള്ളതായി കാണുന്നു. അതിന്റെ രഹസ്യവും നിങ്ങളുടെ സൗന്ദര്യ സംരക്ഷണ ശീലങ്ങളും പറഞ്ഞുതരാമോ?”

ഈ ചോദ്യം കേട്ട് പ്രധാനമന്ത്രി ഉള്‍പ്പെടെ എല്ലാവരും ചിരിച്ചുപോയി. ചിരി അടക്കി മോദി നല്‍കിയ മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘ഇതിനെക്കുറിച്ചൊന്നും ഞാന്‍ ചിന്തിക്കാറില്ല.”

ഉടന്‍ തന്നെ ടീമില്‍ നിന്ന് ഒരാള്‍ പ്രധാനമന്ത്രിയുടെ സഹായത്തിനെത്തി, ‘സര്‍, ഇത് രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകളുടെ സ്‌നേഹമാണ്!’ ഈ പ്രതികരണം കൂടുതല്‍ ചിരിക്ക് വഴിവെച്ചു. ടീമിന്റെ പരിശീലകന്‍ അമോല്‍ മജുംദാര്‍ തമാശയായി പ്രധാനമന്ത്രിയോട്, ‘സര്‍, ഇവരെയാണ് എനിക്ക് കൈകാര്യം ചെയ്യേണ്ടിവരുന്നത്. ഇത് കാരണമാണ് എന്റെ മുടി നരച്ചത്!’ എന്ന് ഇടപെട്ടു സംസാരിക്കുകയും ചെയ്തു.

Also read: