27/01/2026

‘ലബനാനില്‍ ഇസ്രയേല്‍ നിരോധിത ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചു’; പുതിയ തെളിവുകള്‍ പുറത്ത്

 ‘ലബനാനില്‍ ഇസ്രയേല്‍ നിരോധിത ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചു’; പുതിയ തെളിവുകള്‍ പുറത്ത്

ബെയ്‌റൂത്ത്: ഇസ്രയേല്‍ ലബനാനുമായി വ്യാപകമായി നിരോധിത ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍. 13 മാസം നീണ്ടുനിന്ന യുദ്ധത്തിനിടെയാണ് ഇസ്രയേല്‍ കൂട്ടനശീകരണായുധം ഉപയോഗിച്ചതെന്ന് ‘ദി ഗാര്‍ഡിയന്‍’ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേലി നിര്‍മിത ക്ലസ്റ്റര്‍ ബോംബുകളുടെ അവശിഷ്ടങ്ങള്‍ കാണിക്കുന്ന തെക്കന്‍ ലബനാനിലെ മൂന്ന് വനപ്രദേശങ്ങളില്‍നിന്നുള്ള ചിത്രങ്ങളാണ് ഗാര്‍ഡിയന്‍ പുറത്തുവിട്ടത്.

155mm M999 ബരാക് ഈറ്റാന്‍, 227mm റാം ഈറ്റാന്‍ ഗൈഡഡ് മിസൈല്‍ എന്നിങ്ങനെ രണ്ട് തരം ആയുധങ്ങളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ആറ് സ്വതന്ത്ര ആയുധ വിദഗ്ധര്‍ ചിത്രങ്ങള്‍ പരിശോധിച്ച് ഇവ ഇസ്രയേലി ക്ലസ്റ്റര്‍ യുദ്ധോപകരണ മോഡലുകളാണെന്ന് സ്ഥിരീകരിച്ചു. കണ്ടെത്തലുകള്‍ ശരിയാണെങ്കില്‍, രണ്ട് പതിറ്റാണ്ടിനുശേഷം ഇസ്രയേല്‍ ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ ഉപയോഗിക്കുന്നതും പുതിയ തലമുറ ആയുധങ്ങളുടെ ആദ്യ വിന്യാസവുമായിരിക്കും ഇത്.

വിശാലമായ പ്രദേശങ്ങളില്‍ വലിയ നാശനഷ്ടങ്ങള്‍ വരുത്തുന്ന ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങളില്‍ ഭൂരിഭാഗവും പൊട്ടിത്തെറിക്കാതെ കിടക്കുന്നത് സാധാരണക്കാര്‍ക്ക് വലിയ ഭീഷണിയാണ്.ലബനാന്‍ 2008ലെ ക്ലസ്റ്റര്‍ യുദ്ധോപകരണ ഉടമ്പടിയില്‍ അംഗമാണെങ്കിലും ഇസ്രായേല്‍ ഒപ്പുവെച്ചിട്ടില്ല. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചാണ് തങ്ങള്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം.

Also read: