27/01/2026

ഒന്നരക്കോടി പൊടിച്ച് അതിദാരിദ്ര്യമുക്ത കേരളം ആഘോഷം; പണം കണ്ടെത്തിയത് പാവപ്പെട്ടവര്‍ക്കുള്ള ഭവനനിര്‍മാണ ഫണ്ട് വകമാറ്റിയെന്ന് റിപ്പോര്‍ട്ട്

 ഒന്നരക്കോടി പൊടിച്ച് അതിദാരിദ്ര്യമുക്ത കേരളം ആഘോഷം; പണം കണ്ടെത്തിയത് പാവപ്പെട്ടവര്‍ക്കുള്ള ഭവനനിര്‍മാണ ഫണ്ട് വകമാറ്റിയെന്ന് റിപ്പോര്‍ട്ട്


തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള ഔദ്യോഗിക സമ്മേളനത്തിന്റെ ചെലവിനായി ഒന്നരക്കോടി രൂപ വകമാറ്റിയത് വിവാദമാകുന്നു. പാവപ്പെട്ടവര്‍ക്കുള്ള വീട് നിര്‍മാണ പദ്ധതിയുടെ ഫണ്ടില്‍ നിന്നാണ് തുക വകമാറ്റിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത

അതിദാരിദ്ര്യ മുക്ത പ്രഖ്യാപന സമ്മേളനത്തിന് സര്‍ക്കാര്‍ ചെലവിടുന്നത് 1.5 കോടി രൂപയാണ്. ഈ തുക പാവപ്പെട്ടവര്‍ക്കുള്ള വീട് നിര്‍മാണ ഫണ്ടായ 52.8 കോടി രൂപയില്‍ നിന്നാണ് എടുത്തത്. ഇതോടെ ഈ ഫണ്ട് 51.3 കോടിയായി കുറഞ്ഞു. ഒക്ടോബര്‍ 26-ന് തദ്ദേശ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവിലാണ് ഈ വകമാറ്റല്‍ വ്യക്തമാക്കുന്നത്.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് നടന്ന ചടങ്ങിലാണ്, രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇതിനു മുന്നോടിയായി മുഖ്യമന്ത്രി പ്രത്യേക നിയമസഭാ സമ്മേളനത്തിലും പ്രഖ്യാപനം നടത്തി. നടന്‍ മമ്മൂട്ടി ചടങ്ങില്‍ ്‌വിശിഷ്ടാതിഥിയായി പങ്കെടുത്തു.

Also read: