01/04/2026
[fontresizer_tawhidurrahmandear_widget]

നിലമ്പൂരില്‍ വീണ്ടും കാട്ടാന ആക്രമണം; ജാര്‍ഖണ്ഡ് സ്വദേശിക്ക് ദാരുണാന്ത്യം

 നിലമ്പൂരില്‍ വീണ്ടും കാട്ടാന ആക്രമണം; ജാര്‍ഖണ്ഡ് സ്വദേശിക്ക് ദാരുണാന്ത്യം

മലപ്പുറം: നിലമ്പൂരില്‍ വീണ്ടും കാട്ടാന ആക്രമണം. സംഭവത്തില്‍ അതിഥിത്തൊഴിലാളിക്ക് ദാരുണാന്ത്യം. ജാര്‍ഖണ്ഡ് സ്വദേശി ചാരു ഒറവോണ്‍ ആണ് കൊല്ലപ്പെട്ടത്.

അകമ്പാടം മൂലെപ്പാടത്ത് ഇന്നു രാവിലെ 9:30ഓടെയാണ് നാടിനെ നടുക്കിയ സംഭവം. രാവിലെ ടാപ്പിങ് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. തല്‍ക്ഷണം തന്നെ മരിച്ചതായാണു വിവരം.

പ്രദേശത്ത് ഇന്നലെ മുതല്‍ കാട്ടാന സാന്നിധ്യം ഉണ്ടായിരുന്നു. ഈ വര്‍ഷം മാത്രം ആറുപേരാണ് നിലമ്പൂര്‍ വനമേഖലയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Also read: